ബീജിങ്: കശ്മീര്‍ വിഷയത്തില്‍ വീണ്ടും പാക്കിസ്ഥാനെ തള്ളി ചൈന. ഇക്കാര്യത്തില്‍ അവരെ തുണക്കുന്നില്ലെന്ന് ചൈന വീണ്ടും വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ചൈന ഇക്കാര്യം അറിയിച്ചിരുന്നു.
അയല്‍ക്കാരെന്ന നിലയ്‌ക്ക് ഭാരതവും പാക്കിസ്ഥാനും കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്- വിദേശകാര്യവക്താവ് ജെങ്ങ് ഷുവാങ്ങ പറഞ്ഞു. ഭാരതം ആക്രമിച്ചാല്‍ പിന്തുണയ്‌ക്കുമെന്ന് പാക് നയതന്ത്രപ്രതിനിധി പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്തരമൊരു പ്രസ്താവനയെപ്പറ്റി തനിക്കറിയില്ല എന്നായിരുന്നു പ്രതികരണം.
രണ്ടു രാജ്യങ്ങളും അയല്‍ക്കാരാണ്, സുഹൃത്തുക്കളാണ്. അവര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം. ചരിത്രപരമായ കശ്മീരടക്കം, അദ്ദേഹം പറഞ്ഞു.
















