ബറേലി: പ്രസവവേദന തുടങ്ങിയ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിച്ചില്ല, കുതിരവണ്ടിയില്‍ കൊണ്ടുവന്ന അവര്‍ ആശുപത്രിയിലെത്തും മുന്‍പെ പ്രസവിച്ചു. ബറേലിയിലെ മീര്‍ഗഞ്ജ് സ്വദേശി പ്രേമവതിയും (28) കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു.
ആശാ പ്രവര്‍ത്തകര്‍ സമരത്തിലായതിനാലാണ് ആംബുലന്‍സ് അയക്കാന്‍ കഴിയാത്തതെന്ന് ഡോ. അമിത് കുമാര്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്ന ആരോപണത്തെപ്പറ്റി മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടു.
















