ന്യൂദല്‍ഹി: കാവേരി നദീജലപ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണ്ണാടക സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. 6,000 ക്യുബിക്ക് അടി വെള്ളം വിട്ടുനല്‍കണമെന്ന, സപ്തംബര്‍ 20ന്റെ ഉത്തരവ് പരിഷ്‌ക്കരിക്കണമെന്നഭ്യര്‍ഥിച്ചാണ് പരാതി.
കാവേരി തടത്തില്‍ വെള്ളം തീരെക്കുറവായതിനാല്‍ തമിഴ്‌നാടിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് പരാതിയില്‍ പറയുന്നു. 42,000 ക്യുബിക്ക് അടി വെള്ളമാണ് കോടതി ഉത്തരവു പ്രകാരം നല്‍കേണ്ടത്. ഇത് തത്ക്കാലം നല്‍കാന്‍ കഴിയില്ല. ഇത് കുടിശികയായിരിക്കട്ടെ,
ഡിസംബറില്‍ ആവശ്യത്തിന് വെള്ളമാകുമ്പോള്‍ നല്‍കും.
കാവേരി ജലം കുടിവെള്ളത്തിനു മാത്രമേ നല്‍കാവൂയെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന പ്രമേയം നിയമസഭയും ലജിസ്ലേറ്റീവ് കൗണ്‍സിലും പാസാക്കിയ കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
















