അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഡിഫ്ത്തീരിയ പ്രതിരോധത്തിനുള്ള രണ്ടാംഘട്ട കുത്തിവെപ്പ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഒന്നരമാസം മുമ്പ് മലബാര്‍ മേഖലയില്‍ ഡിഫ്ത്തീരിയ രോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആദ്യഘട്ടം എന്ന നിലയില്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടുന്ന അഞ്ഞൂറിലധികം പേര്‍ക്ക് ഒരു മാസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത് ഇതിന്റെ രണ്ടാം ഘട്ട കുത്തിവെപ്പ് ആണ് ഇവിടെ നടന്നത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കുത്തിവെപ്പ് നല്‍കിയവര്‍ക്ക് ഇനി ഒരു വര്‍ഷത്തിനുശേഷം മൂന്നാംഘട്ട കുത്തിവെപ്പ് നല്‍കി.
















