കാനോ (നൈജീരിയ): നൈജീരിയന്‍ സൈന്യം ഗുരുതരമായി പരിക്കേള്‍പ്പിച്ചെന്നോ വധിച്ചെന്നോ ഉള്ള പ്രചാരണം തെറ്റെന്ന് പ്രഖ്യാപിച്ച് ബോക്കോ ഹറാം ഭീകരനേതാവ് അബൂബക്കര്‍ ഷെയ്‌ക്ക് ഓണ്‍ലൈനില്‍ വീഡിയോ പോസ്റ്റ് ചെയ്തു. 40 മിനിട്ട് വീഡിയോയില്‍ താന്‍ സന്തോഷവാനും ആരോഗ്യവാനുമാണെന്ന് പറയുന്നു.
കഴിഞ്ഞ 23നാണ് നൈജീരിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പരന്നത്.
















