ഭുവനേശ്വര്‍: അമ്മയ്‌ക്ക് ചിതയൊരുക്കാന്‍ വിറകിനു വേണ്ടി വീടിന്റെ മേല്‍ക്കൂര പൊളിച്ചു. ഭാര്യയുടെ മൃതദേഹം പത്തു കിലോമീറ്റര്‍ തോളിലേറ്റിയ മാഞ്ചിയുടെ നാടായ ഒറീഷയിലെ കാളഹന്ദിയില്‍ നിന്നു തന്നെയാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്തയും.
ഗോളമുണ്ട ബ്ലോക്കിലെ ധോക്രിപാദയിലെ കനക് സത്പതി (75) വെള്ളിയാഴ്ച രാത്രിയിലാണ് മരിച്ചത്.
ശനിയാഴ്ച മൃതദേഹം സംസ്‌കരിക്കാന്‍ അയല്‍ക്കാരുടെ സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരുമെത്തിയില്ല. സത്പതിയുടെ നാലു പെണ്‍ക്കളും ചേര്‍ന്ന് അമ്മയുടെ മൃതദേഹം കയര്‍ കട്ടിലില്‍ വെച്ച് ശ്മശാനത്തില്‍ എത്തിച്ചു. മക്കളില്‍ രണ്ടു പേര്‍ വിധവകളാണ്. രണ്ടു പേര്‍ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചവരും.
വിറക് വാങ്ങാന്‍ പണമില്ലാതെ വന്നപ്പോള്‍ വീടിന്റെ മേല്‍ക്കൂര പൊളിച്ച് പട്ടികകളെടുത്ത് അമ്മയ്‌ക്ക് അന്ത്യയാത്രക്ക് ചിതയുമൊരുക്കി.
















