വാഷിങ്ടണ്‍: മനുഷ്യരില്‍ പ്രണയമുണര്‍ത്തുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുരുഷന്മാരില്‍ ആത്മീയത വളര്‍ത്തുമെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശായിലെ പഠനമാണ് ഇക്കാര്യം കണ്ടെത്തിയത്.
ഓക്‌സിടോസിന്‍ കുത്തിവച്ച പുരുഷന്മാരില്‍ ആത്മീയതയും ധ്യാനത്തിനുള്ള ആഗ്രഹവും കൂടുതലായിരുന്നു. സാമൂഹ്യ മനശാസ്ത്രജ്ഞന്‍ ഡോ. വാന്‍ കപ്പെല്ലന്‍ പറഞ്ഞു. ആ്തമീയത സങ്കീര്‍ണ്ണമാണ്. പല ഘടകങ്ങളാണ് അതിലേക്ക് നയിക്കുന്നതും. പുതിയ കണ്ടെത്തല്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് ബാധകം.
ഓക്‌സിടോസില്‍ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ഥ രീതികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സ്ത്രീകളില്‍ ആത്മീയത ഉണര്‍ത്തുമോയെന്ന് ഇനിയും ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. സ്വാഭാവികമായും ശരീരത്തിലുണ്ടാകുന്ന, തലച്ചോറിലെ ഹൈപ്പൊത്തലാമസ് ഉല്പ്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഓക്‌സിടോസില്‍. ഇത് ഞരമ്പുകള്‍ വഴി സംവേദനം നടത്തുന്ന ഘടകവുമാണ്.
ലൈംഗിക ബന്ധം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ സമയത്താണ് ഇവ കൂടുതലായി ഉല്പ്പാദിക്കപ്പെടുന്നത്.
















