ന്യൂദല്‍ഹി: ഭാരതത്തിന് വന്‍ ഭീഷണിയായി കൊടും ഭീകരന്‍ മൊഹമ്മദ് മാസിയുദ്ദീന്‍ എന്ന മൂസയുടെ സഞ്ചാരം.
ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള മൂസയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. തന്നെ നിയന്ത്രിക്കുന്ന രണ്ടു ഭീകരരുടെ നിര്‍ദ്ദേശപ്രകാരം ഭാരതമൊട്ടാകെ സഞ്ചരിച്ച് ആക്രമണം അഴിച്ചുവിടേണ്ട ലക്ഷ്യങ്ങള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കി നല്‍കിയെന്നാണ് മൂസയെന്ന ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍.
ഭാരതത്തിലെ ഐഎസിന്റെ തലവനായ, ഇപ്പോള്‍ സിറിയയിലുള്ള ഷാഫി ആര്‍മര്‍, ബംഗ്ലാദേശിലുള്ള, ജമായത്ത് ഉള്‍ മുജാഹിദ്ദീനിലെ അബു സുലൈമാന്‍ എന്നിവരാണ് മൂസയെ നിയന്ത്രിച്ചിരുന്നത്.
ബംഗാള്‍ ബീര്‍ഭൂം സ്വദേശിയായ 25 വയസുള്ള മൂസയെ യാത്രക്കിടെ രണ്ടു മാസം മുന്‍പ് ബര്‍ദ്വാനില്‍ നിന്നാണ് പിടിച്ചത്. ഇയാള്‍ തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്നു.
ഓണ്‍ലൈനില്‍ ലേഖനങ്ങള്‍ വായിച്ചും ക്രൂരത നിറഞ്ഞ വീഡിയോകള്‍ കണ്ടുമാണ് ഇയാള്‍ ഐഎസില്‍ ചേര്‍ന്നത്. കുറച്ചുമുന്‍പ് ശ്രീനഗറില്‍ ഐഎസ് പതാക പാറിച്ചത് ഇയാളാണെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഷാഫി ആര്‍മറുടെ (യൂസഫ് അല്‍ ഹിന്ദി) നിര്‍ദ്ദേശപ്രകാരം ഇയാള്‍ കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്കും അവിടെ നിന്ന് ഭാരതത്തിലെ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിരുന്നു. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ധാരാളമായി വരുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
ഷാഫി ആര്‍മര്‍
ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗമായിരുന്നു. 2009ല്‍ റിയാസ് ഭട്കല്‍, ഇക്ബാല്‍ ഭട്കല്‍ എന്നിവര്‍ക്കൊപ്പം പാക്കിസ്ഥാനില്‍ പോയി. പിന്നെ ഐഎസില്‍ ചേര്‍ന്നു. ഭാരതത്തില്‍ നിന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി.
അബു സുലൈമാന്‍
സക്കീര്‍ നായിക് മാത്രമല്ല ഭാവിയില്‍ ഭാരതത്തിന് തലവേദനയുണ്ടാക്കാന്‍ പോകുന്നത്. ഐഎസുമായി ബന്ധുള്ള മറ്റൊരു ഭീകരസംഘടന ബംഗ്‌ളാദേശിലെ ജമായത്ത് ഉള്‍ മുജാഹിദ്ദീനാണ് ഒന്ന്. ധാക്കയിലെ ഭീകരാക്രമണത്തിനു ശേഷം ബംഗ്ലാദേശ് തേടുന്ന ഭീകരനാണ് ഈ സംഘടനയിലെ അബു സുലൈമാന്‍. ഇയാള്‍ ഇപ്പോള്‍ ബംഗാളില്‍ എവിടെയോ ഒളിവിലാണെന്നാണ് സൂചന.
മുന്‍പ് ബംഗ്ലാദേശില്‍ ആയിരുന്നപ്പോള്‍ ഇയാള്‍ രണ്ടു തവണ ഭാരതം സന്ദര്‍ശിച്ചിരുന്നു. മൂസയോട് സംഘടനയുടെ മുഴുവന്‍ സമയ ഭീകരനാകാന്‍ സുലൈമാന്‍ ആവശ്യപ്പെട്ടിരുന്നു.
















