ചേര്‍ത്തല: പട്ടണക്കാട് സര്‍വീസ് സഹ.ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ക്രൈംബ്രാഞ്ച്‌സംഘം അറസ്റ്റു ചെയ്തു. ബാങ്കില്‍നിന്നും നടപടിക്കു വിധേയനായ കാഷ്യര്‍ ഗിരീഷ്‌കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. അന്വേഷണം നടത്തുന്ന ക്രൈബ്രാഞ്ച് ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പിടികൂടിയത്. ഇതോടെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട നാലുപേരും പിടിയിലായി. നേരത്തെ ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ പിടികൂടിയിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ബാങ്കില്‍ 27 കോടിയോളം രൂപയുടെ തിരിമറികള്‍ നടന്നതായാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് ക്രൈബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. ബാങ്കിലെ ക്രമക്കേടുകളെ തുടര്‍ന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഗിരീഷ്‌കുമാര്‍ ബാങ്കില്‍ 45 ലക്ഷത്തോളം രൂപ അടച്ചതായാണ് വിവരം. അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനു വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കിയിട്ടുണ്ട്.
വ്യക്തിത്വ പരിശീലനം
ആലപ്പുഴ: ചേമ്പര്‍ ഓഫ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ആരംഭിക്കുന്ന സമഗ്ര വ്യക്തിത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം 25ന് വൈകിട്ട് ആറിന് ഹോട്ടല്‍ റമദായില്‍ നടക്കും. ഡോ. പി.പി. വിജയന്‍ ഉദ്ഘാടനം ചെയ്യും.
















