ന്യൂയോര്‍ക്ക്: ആറാമിന്ദ്രിയമെന്ന് അറിയപ്പെടുന്ന, മനുഷ്യര്‍ക്ക് ചില സമയത്ത് അനുഭവപ്പെടുന്ന പ്രത്യക അനുഭവങ്ങളുടെ ജീന്‍ കണ്ടെത്തി. ആപത്ത് മണക്കുക, മൃദുവായ ബ്രഷ് മുള്ളായി അനുഭവപ്പെടുക, മണം ദുര്‍ഗന്ധമായി തോന്നുക എന്നീ തരത്തിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനമാണ് കണ്ടെത്തിയത്.
മേരിലാന്‍ഡിലെ ബെഥേസ്ദാ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ , കുട്ടികളുടെ ന്യൂറോളജിസ്റ്റ് കാര്‍സ്റ്റന്‍ ബോണ്‍മാനാണ് ഇത് കണ്ടെത്തിയത്. സംവേദനക്ഷമതയുമായി ബന്ധപ്പെട്ടതാണ് ജീന്‍.
















