ന്യൂദല്‍ഹി: ഭാരത പാക് അതിര്‍ത്തിയില്‍, നിയന്ത്രണരേഖയിലുടനീളം കരസേനാ സാന്നിധ്യം ശക്തമാക്കി. 778 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ സൈന്യത്തെ മാറ്റി വിന്യസിക്കുന്നതിനൊപ്പം ആയുധങ്ങളും ഇന്ധനവും കൂടുതലായി എത്തിക്കുന്നുണ്ട്. തിടുക്കത്തില്‍ ഒരു നടപടിയും ഉണ്ടാവില്ലെങ്കിലും കരുതലായിട്ടാണ് ഈ നടപടികള്‍.
കൃത്യമായ കണക്കുകൂട്ടലുകള്‍ സൈനിക വിഭാഗങ്ങള്‍ നടത്തിയിട്ടുണ്ട്.
വലിയ തോതിലുള്ള യുദ്ധം ഉണ്ടാവില്ല. 2001ല്‍ പാര്‍ലമെന്റാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ വന്‍യുദ്ധത്തിനുള്ള (ഓപ്പറഷന്‍ പരാക്രം) ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അത്തരം ഒരുക്കമൊന്നും നടക്കുന്നില്ല.
















