ന്യൂദല്‍ഹി: മൂന്ന് കുപ്രസിദ്ധ മോഷ്ടാക്കളെ ദല്‍ഹി പോലീസ് പിടികൂടി. മോഷ്ടിച്ച കാറില്‍ ഒരു കൊല നടത്താന്‍ പോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. തലസ്ഥാനത്ത് ഏഴിലേറെ വന്‍ മോഷണങ്ങള്‍ നടത്തിയവരാണ് ഈ മൂന്നംഗ സംഘം.
അങ്കിത്, ചന്ദ്, അമിത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. ഒരു കൊല നടത്താന്‍ പോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
















