കണ്ണൂര്‍: കാവേരി നദീജല തര്‍ക്കത്തില്‍ സര്‍വ്വ കക്ഷി തീരുമാനങ്ങളല്ല കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും മറ്റും പറയുന്നതെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ.
കണ്ണൂര്‍ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്ര ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണ്ണാടകയില്‍ ഇത്തവണ 48 ശതമാനം മാത്രമാണ് മഴ ലഭിച്ചത്. അതിനാല്‍ പല സ്ഥലങ്ങളിലും രൂക്ഷമായ ജലക്ഷാമമാണ്. അധിക ജലം ലഭിച്ചാല്‍ തമിഴ്‌നാടിന് വിട്ട് കൊടുക്കുന്നതില്‍ സന്തോഷമേയുള്ളു.
പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര, മാടായിക്കാവ് എന്നിവിടങ്ങളിലും സദാനന്ദഗൗഡ ദര്‍ശനം നടത്തി.
















