ന്യൂദൽഹി: ഭാരതത്തിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ പാക്കിസ്ഥാൻ സൈന്യം തയ്യാറാണെന്ന് റിപ്പോർട്ട്. ഇതിനു പുറമെ ഭാരതത്തിൽ ആക്രമണം നടത്തേണ്ട പ്രദേശങ്ങളുടെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാൻ ചാനലായ ജിയോ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതിർത്തി സംരക്ഷണ സേന ഉപയോഗിച്ച് ഉറി ഭീകരാക്രമണത്തിന് ഭാരതം തിരിച്ചടി നൽകുമെന്ന് ആശങ്കയുള്ളതിനാലാണ് പാക്കിസ്ഥാൻ സൈനികപരമായി തയ്യാറെടുക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
















