കെയ്‌റോ: അറുനൂറ് ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി യൂറോപ്പിലേക്ക് പോയ ബോട്ട് മറിഞ്ഞ് 42 പേര്‍ മരിച്ചു. ഈജിപ്റ്റിലെ അലക്‌സാണ്ട്രിയയ്‌ക്ക് സമീപം മെഡിറ്ററേനിയന്‍ തീരത്താണ് അപകടം.
കഴിഞ്ഞ ജൂണില്‍ ഗ്രീക്ക് ദ്വീപിലുണ്ടായ അപകടത്തില്‍ 320 അഭയാര്‍ത്ഥികള്‍ മരിച്ചിരുന്നു. 2,06,400 പേര്‍ ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടല്‍ കടന്നതായി കുടിയേറ്റക്കാര്‍ക്കായുള്ള അന്താരാഷ്‌ട്ര സംഘടന പറയുന്നത്. ഇതില്‍ 2800 പേര്‍ മരിച്ചു.
















