വാഷിങ്ണ്‍: ഭാരതവംശജരായ രണ്ട് ഗവേഷകര്‍ക്ക് പ്രസിദ്ധമായ മക് ആര്‍തര്‍ ഫെലോഷിപ്.
ഫിസിക്കല്‍ ബയോളജിസ്റ്റ് മനുപ്രകാഷ്, കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ സുഭാഷ് ക്‌നോട് എന്നിവര്‍ക്കാണ് അവാര്‍ഡ്. അഞ്ചു വര്‍ഷത്തേക്ക് 4.18 കോടി രൂപയുടെ സഹായമാണ് ഇവര്‍ക്ക് ലഭിക്കുക.
മനു പ്രകാഷ് കാണ്‍പൂര്‍ ഐഐടിയില്‍ (2002) നിന്ന് ബിരുദം നേടി. സുഭാഷ് മുംബൈ ഐഐടിയില്‍ നിന്ന് ബിടെക്കും (1999). അമേരിക്കന്‍ പൗരത്വം നേടിയവരെയാണ് ഫെലോഷിപ്പിനായി പരിഗണിക്കുക.
















