ഏദന്‍: യെമനിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 20 സാധാരണക്കാർ കൊല്ലപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹൊദെയ്ദയിലായിരുന്നു സഖ്യം ആക്രമണം നടത്തിയത്.
തലസ്ഥാനമായ സനാ പിടിച്ചെടുത്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് വിമതര്‍ക്കു നേര്‍ക്ക് ശക്തമായ ആക്രമണമുണ്ടായത്. സൗദി സഖ്യം യെമനില്‍ ആക്രമണങ്ങൾ ആരംഭിച്ചതിനു ശേഷം 6,600 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
















