കയ്‌റോ: അഭയാർത്ഥികൾ കയറിയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 42 പേര്‍ മരിച്ചു. 600പേര്‍ കയറിയ ബോട്ട് ഈജിപ്തിലെ കാഫര്‍ അല്‍ ഷേക്ക് സമുദ്രപ്രദേശത്ത് മുങ്ങുകയായിരുന്നു.
ഈജിപ്ത്, സുഡാന്‍, സിറിയ എന്നിവിടങ്ങളില്‍നിന്നും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള അഭയാര്‍ഥികളാണു ബോട്ടിലുണ്ടായിരുന്നത്. ബോട്ട് ഇറ്റലിക്കു പോയതാണെന്നു കരുതുന്നു. 155 പേരെ രക്ഷപ്പെടുത്തിയതായി ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അനുവദിച്ചിട്ടുള്ളതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട്മറിയാന്‍ കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
















