ബെയ്‌റൂട്ട്: സിറിയയിലെ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ നാലു ഡോക്ടര്‍മാര്‍ മരിച്ചു. ഭീകരരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെങ്കിലും ബോംബ് വീണത് ഒരു ക്ലിനിക്കിലായിരുന്നു.
വിദഗ്ധ ചികില്‍സക്ക് രോഗികളെ കൊണ്ടുപോകാന്‍ എത്തിയ രണ്ട് ആംബുലന്‍സുകളാണ് തകര്‍ന്നത്. ഖാന്‍ തുമാന്‍ ഗ്രാമത്തിലെ മൂന്നു നില ക്ലിനിക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് ആശങ്ക പടര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച വ്യോമാക്രമണത്തില്‍ 20 പേര്‍ മരണമടഞ്ഞിരുന്നു.
















