ന്യൂയോര്‍ക്ക്: പ്രമുഖ ഹോളിവുഡ് നടന്‍ ജിം കാരിക്കെതിരെ കേസ്. മുന്‍ കാമുകി കാതറിയോണ വൈറ്റിന് നല്‍കിയ മരുന്ന് അവളുടെ ജീവനെടുത്തുവെന്ന് ആരോപിച്ച് വൈറ്റിന്റെ ഭര്‍ത്താവ് മാര്‍ക്ക് ബര്‍ട്ടനാണ് കാരിക്കെതിരെ കേസ് നല്‍കിയത്.
54 വയസുള്ള കാരി തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് മാരകമായ മയക്കുമരുന്ന് വാങ്ങി വൈറ്റിന് നല്‍കിയെന്നാണ് ലോസാഞ്ചല്‍സ് സുപ്പീരിയര്‍ കോടതിയില്‍ പരാതി നല്‍കിയത്. 30 വയസുള്ള ഐറിഷ് സുന്ദരിയായ വൈറ്റിനെ കഴിഞ്ഞ സപ്തംബറില്‍ ലോസാഞ്ചല്‍സിലെ അപ്പാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ഹോളിവുഡിലെ പ്രശസ്ത ഹാസ്യതാരമാണ് ജിം കാരി. കാരിയും വൈറ്റും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിരുന്നതായും ബര്‍ട്ടന്‍ ആരോപിക്കുന്നു.
















