ന്യൂയോര്‍ക്ക്: ഭക്ഷ്യവിദഗ്ധയും ഫ്രഞ്ച് ക്യൂലിനറി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകയുമായ ഡൊറോത്തി കാന്‍ ഹാമില്‍ട്ടണ്‍( 67) കാറപകടത്തില്‍ മരിച്ചു. നോവ സ്‌കോട്ടിയയിലെ കേപ് ബ്രട്ടണ്‍ ദ്വീപിലായിരുന്നു അപകടം.
84ല്‍ ന്യൂയോര്‍ക്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച അവര്‍ അനവധി പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലാണ് താമസിച്ചിരുന്നത്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
















