ന്യൂയോര്‍ക്ക്: ലോകപ്രശസ്ത ഹോളിവുഡ് താരദമ്പതികളായ ബ്രാഡ്പിറ്റും എയ്ഞ്ചലീനാ ജോളിയും വഴിപിരിയുന്നു. പിറ്റിന് മറ്റൊരു താരമായ മാരിയന്‍ കോര്‍ട്ട്‌ലിയാര്‍ഡുമായുളള അവിഹിതമാണ് കാരണം. എയ്ഞ്ചലീന വിവാഹ മോചന കേസ് നല്‍കിക്കഴിഞ്ഞു.
വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുന്ന ഇവര്‍ 2014 ആഗസ്റ്റിലാണ് വിവാഹിതരായത്. ഈ സപ്തംബര്‍ മുതല്‍ അകന്നുകഴിയുകയാണ്. ആറു കുട്ടികളുണ്ട്. ഇവരില്‍ മൂന്നു പേരെ (മഡോക്‌സ്, സഹാറ, പാക്‌സ്) ദത്തെടുത്തതാണ്. ഷിലോ, ഇരട്ടകളായ വിവെന്നെ, നോക്‌സ് എന്നിവരാണ് ഇവരുടെ സ്വന്തം മക്കള്‍. ആറു പേരെയും തനിക്ക് വേണമെന്നും പിറ്റിനെ കുട്ടികളെ കാണാന്‍ അനുവദിക്കാമെന്നും ഹര്‍ജിയില്‍ പറയുന്നു. ദുഖമുണ്ട്, പക്ഷെ കുട്ടികളുടെ നന്മയ്‌ക്കാണ് പ്രാധാന്യം. ബ്രാഡ് പിറ്റ് പറഞ്ഞു.
ജെന്നിഫര്‍ അനിസ്റ്റണാണ് പിറ്റിന്റെ ആദ്യ ഭാര്യ. ഇവരെ 2005ല്‍ ഉപേക്ഷിച്ചാണ് ജോളിയുമൊത്ത് താമസം തുടങ്ങിയത്. ഗര്‍ഭാശയ കാന്‍സര്‍ ഭയന്ന് 2013ല്‍ ജോളി ഗര്‍ഭപാത്രം നീക്കിയിരുന്നു.
പിറ്റിന് മാരിയനുമായി ബന്ധമുണ്ടെന്ന് ജോളിക്ക് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ തിടുക്കത്തില്‍ വിവാദത്തിന് മുതിരാതെ സ്വകാര്യ ഡിറ്റക്ടീവുകളെ വച്ച് ബന്ധം കണ്ടെത്തി തെളിവു സഹിതമാണ് ജോളി പിറ്റിനെ കുടുക്കിയത്.
















