ലണ്ടന്‍: ഭാരത വംശജനായ ബ്രിട്ടീഷ് എംപി ഷൈലേഷ് വാറ കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യാ ഗ്രൂപ്പിന്റെ കോ-ചെയര്‍മാനായി. പാര്‍ട്ടിയും ഭാരതീയരും തമ്മില്‍ നല്ല ബന്ധമുണ്ടാക്കാനുള്ള ലക്ഷ്യത്തിലാണ് നിയമനം. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അനുബന്ധ ഗ്രൂപ്പാണിത്. ഭാരതവംശജന്‍ വ്യവസായി രഞ്ജിത് സിങ് ബക്‌സിയും ഗ്രൂപ്പിന്റെ കോ ചെയര്‍മാനാണ്.
പ്രധാനമന്ത്രി തെരേസ മേ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ കോ ചെയര്‍മാനായിരുന്ന ഭാരത വംശജന്‍ എംപി അലോക് ശര്‍മ്മയെ ഏഷ്യ വിദേശകാര്യ കോമണ്‍വെല്‍ത്ത് ഓഫീസ് മന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. ശര്‍മ്മ ഇപ്പോള്‍ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്‍സണുമൊത്താണ് പ്രവര്‍ത്തിക്കുന്നത്.
















