ബെര്‍ലിന്‍: ഭാരത ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി രഹസ്യം ചോര്‍ത്തിയെന്നാരോപിച്ച് ജര്‍മന്‍കാരനെതിരെ കേസെടുത്തു. ടി. എസ്. പി. (58) എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുഴുവന്‍പേര് വെളിപ്പെടുത്താന്‍ നിയമ വിലക്കുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. കുടിയേറ്റ വകുപ്പില്‍ ജോലി ചെയ്യുന്ന ഇയാള്‍ സിഖ് ഭീകര പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയെന്നാണ് ആരോപണം.ഫെബ്രുവരി പതിനേഴിനാണ് ഇയാള്‍ പിടിയിലായത്. അന്ന് മുതല്‍ തടവിലാണ്.
















