Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാരെ മറന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 06:11 pm IST
inSpecial Article

രാജനും മക്കളായ അഞ്ജനയ്‌ക്കും അഖിലയ്‌ക്കുമൊപ്പം

എല്ലാ കാലത്തും ദളിത്-പിന്നാക്കക്കാരെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി കൂടെനിര്‍ത്തുകയും തുടര്‍ന്ന് എല്ലാവിധത്തിലും ചൂഷണം ചെയ്ത് ഇവരെ പിന്നോക്കാവസ്ഥയില്‍ നിന്ന് കൂടുതല്‍ പിന്നോക്കാവസ്ഥയിലേക്ക് തളളിവിടുകയും ചെയ്ത സിപിഎം. അധികാരത്തണലില്‍ തലശ്ശേരി കുട്ടിമാക്കൂലില്‍ രണ്ട് ദളിത് യുവതികളെ കളളക്കേസില്‍ കുടുക്കി കൈക്കുഞ്ഞിനോടൊപ്പം ജയിലിലടച്ച സംഭവം ഈ പാര്‍ട്ടിയുടെ തനിനിറം വ്യക്തമാക്കുന്നു.

എല്‍ഡിഎഫ് മുന്നണി സംസ്ഥാനത്ത് അധികാരത്തിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കണ്ണൂര്‍ തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎം ഭരണസ്വാധീനമുപയോഗിച്ച് രണ്ട് ദളിത് യുവതികളെ കളളക്കേസില്‍ക്കുടുക്കി ജയിലിലടച്ചത്.

സിപിഎം, സ്ത്രീകളോടും ദളിത്-പിന്നാക്കങ്ങളോടും പ്രകടിപ്പിച്ചുവരുന്ന കപട സ്‌നേഹം തുറന്നുകാട്ടിയ സംഭവമാണിത്. ഇത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.

ജയിലിലടയ്‌ക്കുക മാത്രമല്ല, കാലങ്ങളായി പ്രദേശത്തെ സിപിഎമ്മുകാര്‍ ദളിത് യുവതികളുടെ കുടുംബത്തെ വേട്ടയാടുകയാണ്.ഭരണസ്വാധീനമുപയോഗിച്ച് കളളക്കേസില്‍പ്പെടുത്തി ജയിലിലടച്ച ശേഷവും ഇവരുടെ കുടുംബത്തിനെതിരേയും ഇവര്‍ക്കെതിരേയും സമൂഹ്യ-ദൃശ്യ മാധ്യമങ്ങളിലൂടെ സിപിഎം വ്യാപകമായി കളളപ്രചാരണം നടത്തി.

ജയിലിലടയ്‌ക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ യുവതികളില്‍ ഒരാള്‍ സിപിഎമ്മിന്റെ അവഹേളനത്തില്‍ മനംനൊന്ത് ആത്മഹത്യാശ്രമം നടത്തിയ സംഭവവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് സിപിഎം യുവനേതാവും തലശ്ശേരി എംഎല്‍എയുമായ എ.എന്‍.ഷംസീറിനെതിരേയും ഡിവൈഎഫ്‌ഐ വനിതാ നേതാവ് പി.പി.ദിവ്യക്കുമെതിരെ പട്ടികജാതി കമ്മീഷന്‍ ഏതാനും ദിവസം മുമ്പ് പ്രേരണാക്കുറ്റത്തിന് കേസെടുത്തു.

രണ്ട് സഹോദരിമാരെയും കുടുംബത്തെയും വേട്ടയാടി ജയിലിലടച്ച്, പാര്‍ട്ടിയുടെ ഉന്നത നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ നാട്ടില്‍ത്തന്നെ നടന്ന ഈ കാടത്തം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂരിലും വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ അസഹിഷ്ണുതയുടെ നേര്‍ച്ചിത്രമാണ്. കണ്ണൂരിലെ സിപിഎം സ്വാധീനമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് നേരേയും സ്ത്രീകള്‍ക്കും ആദിവാസി ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരേയും നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ, കൊടുംക്രൂരതകളുടെ ദുരിതം പേറി അംഗഭംഗമുള്‍പ്പെടെ സംഭവിച്ച് ജീവിതത്തോട് മല്ലിട്ട് മുന്നോട്ടുപോകുന്നവര്‍ നിരവധിയാണ്.

സിപിഎമ്മിന് വളരെയേറെ സ്വാധീനമുളള കുട്ടിമാക്കൂല്‍ ഗ്രാമത്തിലെ ദളിത് കുടുംബം ചെയ്ത തെറ്റ് കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചുവെന്നതാണ്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രാജന്റെ കുടുംബം പാര്‍ട്ടി ഗ്രാമത്തില്‍ വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് മാനസികപീഡനങ്ങളും ഭീഷണികളും ഏറ്റുവാങ്ങി ജീവിക്കുകയാണ്. ജാതിപ്പേര് വിളിച്ചാക്ഷേപിച്ചും നിറത്തിന്റെ പേരില്‍ നിരന്തരം അവഹേളിച്ചു സിപിഎം എന്ന് രാജന്റെ മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പിതാവ് രാജന്‍, ഫസല്‍ വധക്കേസില്‍ നാടുകടത്തപ്പെട്ട സിപിഎം നേതാവ് കാരായി ചന്ദ്രശേഖരനെതിരെ തലശ്ശേരി നഗരസഭയിലേക്ക് മത്സരിച്ചതോടെയാണ് ഇവരുടെ കുടുംബത്തിനെതിരെ സിപിഎം അക്രമം ശക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും രാജന്‍ സിപിഎമ്മിനെതിരെ പ്രചാരണരംഗത്ത് സജീവമായി നിലകൊണ്ടു.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന്റെ മറപിടിച്ച് കുട്ടിമാക്കൂലിലെ സഖാക്കള്‍ ഈ ദളിത് കുടുംബത്തിനെതിരെ അതിക്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പരിസരത്തുകൂടെ നടന്നുപോവുകയായിരുന്ന രാജന്റെ പെണ്‍മക്കളെ ഒരു ദിവസം ഓഫീസിനകത്തു നിന്ന് ഒരുസംഘം സിപിഎമ്മുകാര്‍ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത സംഭവമാണ് യുവതികളെ കളളക്കേസില്‍പ്പെടുത്തി ജയിലിലടച്ച സംഭവത്തിലേക്കെത്തിച്ചത്.

യുവതികളായ അഞ്ജനയും അഖിലയും സിപിഎം പ്രവര്‍ത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിലുണ്ടായ അസഹിഷ്ണുതയാണ് ആസൂത്രിതമായി യുവതികളെ ജയിലിലടയ്‌ക്കുന്നതിന് വഴിയൊരുക്കിയത്. യുവതികള്‍ സിപിഎം ഓഫീസില്‍ക്കയറി മാരകായുധങ്ങളുമായി സിപിഎം പ്രവര്‍ത്തകരെ അക്രമിച്ചുവെന്ന കളളക്കഥ ചമയ്‌ക്കുകയായിരുന്നു . പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ ഇത് തീര്‍ത്തും അസംഭവ്യമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുളളൂ. കള്ളക്കേസ് ഉണ്ടാക്കുക മാത്രമല്ല യുവതികളുടെ പിതാവായ രാജനെ മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. വീടിനു നേരെയും ആക്രമണമുണ്ടായി.

കൈക്കുഞ്ഞിനോടൊപ്പം ജയിലിലടച്ചതും പോരാഞ്ഞ് ദളിത് യുവതികള്‍ നാടിന് പൊതുശല്യമാണെന്നും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളാണെന്നും സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രചരിപ്പിച്ചു. പൊതുസമൂഹത്തിനു മുന്നില്‍ അടച്ചാക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത യുവതികളില്‍ ഒരാളായ അഞ്ജന ജയില്‍മോചിതയായ ഉടന്‍ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ പേരില്‍ പ്രേരണാക്കുറ്റം ചുമത്തിയതോടെ സിപിഎമ്മിന്റെ തനിനിറം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇത്തരം നിരവധി ദളിത്-പിന്നോക്ക പീഡനങ്ങളാണ് സംസ്ഥാനത്താകമാനം നടന്നുകൊണ്ടിരിക്കുന്നു. കുട്ടിമാക്കൂല്‍ സംഭവത്തിന് സമാനമായ പീഡനകഥകള്‍ പലതും പാര്‍ട്ടിയുടെ ഭീഷണി കാരണം പുറം ലോകമറിയുന്നില്ല. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും നടക്കുന്ന ദളിത്പീഡനങ്ങളെ മുന്‍പിന്‍ നോക്കാതെ സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കെട്ടിവെക്കുകയും ഇല്ലാക്കഥകള്‍ ചമച്ച് രോഹിത് വെമുലമാരെ സൃഷ്ടിച്ച് അവര്‍ക്ക് പിന്നാലെ നടക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളില്‍ ദളിതര്‍ക്കും പിന്നാക്കകാര്‍ക്കും നേരെ നടക്കുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളും പൗരസ്വാതന്ത്ര്യ നിഷേധവും പൊതുസമൂഹം ഇന്നല്ലെങ്കില്‍ നാളെ തിരിച്ചറിയുമെന്നുറപ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.