Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മഴയില്ലാതെ മഴക്കാലം : നെഞ്ചില്‍ നെരിപ്പോടുമായി കര്‍ഷക സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 04:17 pm IST
inWayanad

കല്‍പ്പറ്റ : മഴയില്ലാതെ മഴക്കാലം കടന്നുപോകുമ്പോള്‍ നെഞ്ചില്‍ നെരിപ്പോടുമായി വയനാട്ടിലെ കര്‍ഷക സമൂഹം. ജലനിരപ്പ് കുറയുന്ന കിണറുകളും തോടുകളം പുഴകളും ആവശ്യത്തിനു വെള്ളം ലഭിക്കാതെ പാടങ്ങളിലും പറമ്പുകളിലും വളര്‍ച്ച മുരടിക്കുന്ന വിളകളും ഭീതി ജനിപ്പിക്കുകയാണ് കൃഷിക്കാരില്‍. വരാനിരിക്കുന്നത് വറുതികളുടെ മാസങ്ങളാണെന്ന് തിരിച്ചറിഞ്ഞ കര്‍ഷകജനതയെ വേട്ടയാടുകയാണ് ജീവിതത്തെക്കുറിച്ചുള്ള വ്യാകുലതകള്‍.

നെല്ല്, ഇഞ്ചി, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് കടുത്ത പ്രഹരമായിരിക്കയാണ് മഴയില്ലായ്‌മ. പാടങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇറക്കിയ നഞ്ചകൃഷി ജില്ലയില്‍ പലേടത്തും നാശത്തിന്റെ വക്കിലാണ്. വാടി നില്‍ക്കുകയാണ് മിക്ക പാടങ്ങളിലും നെല്‍ച്ചെടികള്‍. ചുവട്ടില്‍ നനവ് നാമമാത്രമായതിനാല്‍ ചെടികള്‍ക്കിടയിലെ കളകള്‍ നീക്കാനും വളപ്രയോഗം നടത്താനും കഴിയുന്നില്ല. ഇപ്പോഴത്തെ കാലാവസ്ഥ ഏതാനും ആഴ്ചകള്‍ തുടര്‍ന്നാല്‍ വിളപ്പെടുപ്പിനെക്കുറിച്ച് ആലോചിക്കുകപോലും വേണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കാപ്പി, കുരുമുളക് ചെടികളില്‍ കായകളുടെ വളര്‍ച്ചെയെ തളര്‍ത്തുകയാണ് മഴക്കുറവ്. കുരുമുളകു ചെടികളെ വാട്ടം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. നടപ്പ് സാമ്പത്തികവര്‍ഷം കാപ്പി, കുരുമുളക് ഉല്‍പാദനത്തില്‍ ഗണ്യമായകുറവ് ഉണ്ടാകുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം.

ജില്ലയിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമായി ഇഞ്ചികൃഷിയില്‍ പണം ഇറക്കിയവര്‍ കണ്ണീരിലാണ്. മഴയുടെയും ജലസേചന സൗകര്യത്തിന്റെയും അഭാവം ഇഞ്ചിയുടെ വളര്‍ച്ച മുരടിപ്പിക്കുകയാണ്. ഇഞ്ചിപ്പാടങ്ങളിലെ കുഴല്‍ക്കിണറുകളില്‍ വെള്ളം പേരിനുമാത്രമാണ് ഉള്ളതെന്ന് കര്‍ണാടകയിലെ ഹാസന്‍, ഷിമോഗ, മൈസൂരു ജില്ലകളില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ പറയുന്നു. ഇഞ്ചിപ്പാടങ്ങളിലെ പണികള്‍ക്കായി കൂടുതല്‍ പണം ഇറക്കുന്നത് നഷ്ടം കനത്തതാക്കുമെന്നതിനാല്‍ കൃഷി ഉപേക്ഷിച്ച് മടങ്ങാനുള്ള ആലോചനയിലാണ് കര്‍ഷകരില്‍ ചിലര്‍.

ഇടവപ്പാതി തീര്‍ത്തും ദുര്‍ബലമായിരുന്ന വയനാട്ടില്‍ വേനലിലേതുപോലെ ഒറ്റപ്പെട്ട മഴയാണ് തുടര്‍ന്നും പെയ്തത്. ജൂണ്‍ 27, 28, 29 തീയതികളില്‍ മാത്രമാണ് ജില്ലയില്‍ കാലവര്‍ഷം കലിതുള്ളിയത്. പ്രതിവര്‍ഷം ശരാശരി 3000 മില്ലീ മീറ്റര്‍ മഴ പെയ്തിരുന്ന ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്. 2012ല്‍ 1094.2-ഉം 2013ല്‍ 2070-ഉം 2014ല്‍ 1808-ഉം 2015ല്‍ 1942.8-ഉം മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ ജില്ലയാണ് വയനാട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ പെയ്ത മഴയില്‍ 59 ശതമാനം കുറവ് ഉണ്ടായതാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്ക്. തൃശൂര്‍ ജില്ലയില്‍ 42-ഉം മലപ്പുറത്ത് 38-ഉം പാലക്കാട് 34-ഉം ശതമാനം മഴക്കുറവാണ് കണക്കാക്കിയത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് വയനാട്ടില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെ 1011 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായ പശ്ചാത്തലത്തില്‍ വയനാടിനെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണ്. ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് അതോറിറ്റി ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിക്കുമെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.