ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം മാന്‍ഹാട്ടനിലുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് കരുതുന്ന, അഫ്ഗാനിസ്ഥാന്‍ വംശജനായ യുഎസ് പൗരനെ അമേരിക്ക തെരയുന്നു. 28 വയസുള്ള അഹമ്മദ് ഖാന്‍ റഹാമിക്കായാണ് തെരച്ചില്‍. 5.6 അടി ഉയരമുള്ള ഇയാള്‍ ന്യൂ ജഴ്‌സിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു.
















