Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചാവേറുകളുടെ ചോരക്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 09:47 am IST
inVicharam

90 കളില്‍ ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ തുടക്കമിട്ട ചാവേര്‍ ആക്രമണപരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഉറിയില്‍ അരങ്ങേറിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകളില്‍ കൃത്യവും ചിട്ടയോടെയുമുള്ള സൈനിക പരിശീലനം പൂര്‍ത്തിയാക്കി ഭാരതത്തില്‍ ആക്രമണത്തിന് അതിര്‍ത്തി കടത്തിവിടുന്ന ചാവേറുകള്‍ അതിഭീകരമായ രക്തപ്പുഴയാണ് ഒഴുക്കുന്നത്.

’99 ല്‍ ശ്രീനഗറിലെ ബദാമിബാഗ് സൈനിക ആസ്ഥാനം ലക്ഷ്യമിട്ട് അരങ്ങേറിയ ചാവേറുകളുടെ 11-ാം ഭീകരാക്രമണമാണ് ഉറിയില്‍ നടന്നത്. ഉറിയിലെ തന്ത്രപ്രധാന മേഖലയില്‍, അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സൈനിക ക്യാമ്പിലെ ആക്രമണം രാജ്യത്തെ നടുക്കി.

പാക്കിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍ തൊയ്ബയുടെ സഹായത്തോടെ പാക് സൈന്യം നേരിട്ട് പരിശീലിപ്പിക്കുന്ന ചാവേര്‍ഭീകരര്‍ തന്നെയായിരുന്നു പാര്‍ലമെന്റ് ആക്രമണത്തിനും മുംബൈ ഭീകരാക്രമണത്തിനുമെല്ലാം പിന്നില്‍. ഗുജറാത്തിലെ അക്ഷര്‍ധാം, ജമ്മുവിലെ രഘുനാഥ ക്ഷേത്രം എന്നിവയും ആക്രമിച്ചവര്‍ മറ്റാരുമല്ല.

സാധാരണ ചാവേര്‍ ആക്രമണങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഫിദായീനുകളുടെ രീതി.

തന്ത്രപ്രധാന മേഖലകളില്‍ കടന്നുകയറുന്ന ഇവര്‍ക്ക് ആക്രമണം നടത്തുന്ന സ്ഥലങ്ങളില്‍ വന്‍നാശം വിതയ്‌ക്കാനും മരിക്കുന്നതിനു മുമ്പ് കൂടുതല്‍പേരെ വകവരുത്താനുമുള്ള പരിശീലനം നല്‍കുന്നു. അതികഠിനമായി പരിശീലിപ്പിക്കപ്പെടുന്ന ഇവര്‍ക്ക് പിടിയിലകപ്പെടാതിരിക്കാനും ഏറെനേരം ആഹാരവും വെള്ളവുമില്ലാതെ കഴിയാനും സാധിക്കും. ദിവസങ്ങള്‍ നീളുന്ന പോരാട്ടം ഇതിന് തെളിവ്.

2008 ല്‍ മുംബൈയെ വിറപ്പിച്ച ചാവേര്‍ ഭീകരര്‍ ദിവസങ്ങളോളമാണ് ഭാരത സൈനികരുടെ ശക്തമായ പ്രതിരോധത്തിനു മുന്നില്‍ പിടിച്ചുനിന്നത്. ഒടുവില്‍ ഒരാളെ മാത്രം ജീവനോടെ പിടികൂടാനേ സൈന്യത്തിന് കഴിഞ്ഞുള്ളൂ. കടല്‍ കടന്ന് മുംബൈ ഛത്രപതി ടെര്‍മിനസില്‍ എത്തിയ ഭീകരര്‍ കണ്ണില്‍ കണ്ടവരെയെല്ലാം നിഷ്‌കരുണം വെടിവെച്ചു വീഴ്‌ത്തി. അജ്മല്‍ കസബ് എന്ന ഭീകരനെ ജീവനോടെ പിടിച്ചതോടെ ഭാരതത്തിലെ ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ പാക് പങ്കാളിത്തം ലോകത്തിനു മുന്നില്‍ അനാവൃതമായി. ഭാരതത്തിലെ സൈനിക, അതിര്‍ത്തിരക്ഷാസേനാ താവളങ്ങള്‍, സൈനിക കമാന്‍ഡുകള്‍, സേനാവ്യൂഹങ്ങള്‍, ഹിന്ദുക്ഷേത്രങ്ങള്‍ മുതലായവ ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണങ്ങളില്‍ ഏറെയും നടക്കുന്നത്.

1999 നവംബര്‍ മൂന്നിനുണ്ടായ ബദാമിബാഗ് ആക്രമണത്തില്‍ സേനയിലെ പ്രമുഖനായിരുന്ന മേജര്‍ പ്രമോദ് പുരുഷോത്തം വീരമൃത്യു വരിച്ചു. ഒരു ചാവേര്‍ ആക്രമണത്തില്‍ ഭാരത സേനയിലെ മുതിര്‍ന്ന ഓഫീസര്‍ കൊല്ലപ്പെടുന്ന ആദ്യസംഭവമാണ് ഇത്. തന്നെ കാണാനെത്തിയ മൂന്ന് പത്രപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മേജര്‍ വധിക്കപ്പെട്ടത്. ഇതിനുമുന്‍പ് ജമ്മുകശ്മീരിലെ ബന്ദിപോറയില്‍ ബിഎസ്എഫ് ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്‍സ്‌പെക്ടര്‍ ജനറലും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

ബദാമിബാഗ് ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ ഇവയാണ്:

2001 ഫെബ്രുവരി 9: ശ്രീനഗറിനു സമീപം പോലീസ് കണ്‍ട്രോള്‍ റൂം ആക്രമണം (ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു)

2001 സെപ്തംബര്‍ 17: ജമ്മു പോലീസിന്റെ എലൈറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനുനേരെ ആക്രമണം. (ഒന്‍പത് പോലീസുകാര്‍ മരിച്ചു).

2001 ഒക്‌ടോബര്‍ 1: ജമ്മുകശ്മീര്‍ അസംബ്ലി മന്ദിരത്തിലേക്ക് മൂന്ന് ചാവേര്‍ ഭീകരര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റി. (36 സാധാരണക്കാര്‍ മരിച്ചു).

2001 ഡിസംബര്‍ 13: പാര്‍ലമെന്റ് ആക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

2002 സപ്തംബര്‍ 24: ക്ഷേത്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആദ്യ ആക്രമണം ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ നടന്നു. (33 തീര്‍ത്ഥാടകര്‍ മരിച്ചു).

2002 മാര്‍ച്ച് 30: ജമ്മുവിലെ പ്രസിദ്ധമായ രഘുനാഥ ക്ഷേത്രം ആക്രമിച്ച ഭീകരര്‍ 11 പേരെ വധിച്ചു. അതേവര്‍ഷം വീണ്ടും മറ്റൊരാക്രമണത്തില്‍ 14 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു.

2008 നവംബര്‍ 26: മുംബൈ ഭീകരാക്രമണത്തില്‍ ഒട്ടേറെ സുരക്ഷാഭടന്മാര്‍ ഉള്‍പ്പെടെ 164 പേര്‍ മരിച്ചുവീണു.

2015 ജൂലൈ 28: ഒരിടവേളക്കുശേഷം പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നുഴഞ്ഞുകയറിയ ചാവേര്‍ ഭീകരര്‍ പോലീസ്‌സ്‌റ്റേഷന്‍ ആക്രമിച്ചു. മൂന്ന് സാധാരണക്കാരും നാല് പോലീസുകാരും കൊല്ലപ്പെട്ടു.

ഇക്കഴിഞ്ഞ ജനുവരി 2 ന് പത്താന്‍കോട്ട് വ്യോമതാവളത്തിലേക്ക് അതിക്രമിച്ചുകയറിയ ഫിദായീനുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് സുരക്ഷാഭടന്മാര്‍ ബലിദാനികളായി. 96 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ആറ് ഭീകരരെയും വകവരുത്തി.

2016 സെപ്തംബര്‍ 18: ഭാരത-പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയോടടുത്ത് സ്ഥിതിചെയ്യുന്ന ഉറി സൈനിക ക്യാമ്പിനുനേരെ നടന്ന ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.

മണിക്കൂറുകളോ ദിവസങ്ങളോ നീളുന്ന ഏറ്റുമുട്ടലുകളാണ് ചാവേറുകളുടെ പുതിയ രീതി. സൈന്യത്തിന് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുകയും ലോകസമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയുമാണ് ഇതുകൊണ്ട് ഭീകരര്‍ ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ ഭീകരര്‍ മാത്രമെത്തിയാലും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങള്‍ പലതും അടുത്തിടെ ജമ്മുകശ്മീരിലുണ്ടായി. ഇത് സൈന്യത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ നാശങ്ങള്‍ പരമാവധി കുറയ്‌ക്കാനാണ് ദീര്‍ഘനേരത്തെ നടപടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സൈന്യവും വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.