കണ്ണൂര്‍: സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദചാമിയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണമെന്നും കേരള സ്റ്റേറ്റ് പട്ടികജനസമാജം ആവശ്യപ്പെട്ടു. സൗമ്യവധക്കേസില്‍ സുപ്രീം കോടതിയില്‍ തോറ്റുകൊടുത്ത നടപടി ഗവ.നിലപാടാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പട്ടിക ജനസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.സിപിഎമ്മിന് വധശിക്ഷ വിരുദ്ധ നിലപാടുകള്‍ ഉണ്ടായിരിക്കാം എന്നാല്‍ പാര്‍ട്ടി നിലപാട് ഗവണ്‍മെന്റ് തിരുമാനമായി വരാന്‍ പാടില്ല. സൗമ്യ വധക്കേസില്‍ സുപ്രീം കോടതി സംസ്ഥാനത്തിന്റെ വാദം ശക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ഗൗരവത്തിലെടുക്കാതെ കേസുമായി മുന്നോട്ടുപോയി കോടതിയില്‍ ബോധപൂര്‍വ്വം സംസ്ഥാന സര്‍ക്കാര്‍ തോറ്റുകൊടുക്കുകയായിരുന്നുവെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
















