കണ്ണൂര്‍: കഴിഞ്ഞ ദിവസത്തെ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സംഭവത്തില്‍ പുനര്‍വിചാരണ വേളയില്‍ അതിവിദഗ്ധരായ അഭിഭാഷകരെ നിയോഗിച്ച് സൗമ്യയുടെ ഘാതകന് വധശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് വിമന്‍സ് വോയ്‌സ് സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. സമൂഹത്തിലെ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കും ക്രൂരകൃത്യങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ ഫലപ്രദമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഇസബല്‍ സൗമി അധ്യക്ഷതവഹിച്ചു. സി.പൂമണി, രാജമണി, സി.കാര്‍ത്ത്യായനി ടീച്ചര്‍, എം.വാണി ടീച്ചര്‍, അഡ്വ.വിമലകുമാരി, ഡോ.കെ.സി.വല്‍സല, പ്രൊഫ.എം.ജി.മേരി എന്നിവര്‍ പ്രസംഗിച്ചു. രമാബാലന്‍ സ്വാഗതും, തങ്കമ്മ ചുക്കാനാനില്‍ നന്ദിയും പറഞ്ഞു.
















