Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വര്‍ണ്ണാഭമായ ദര്‍ശന വിരുന്നൊരുക്കി ആറന്മുള ഉതൃട്ടാതി ജലമേള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 10:24 pm IST
inPathanamthitta

ആറന്മുള : ഭക്തിയും ആവേശവും ഉണര്‍ത്തി പമ്പയുടെ വിരിമാറിലൂടെ പരമ്പരാഗത ശൈലിയില്‍ തുഴഞ്ഞു നീങ്ങിയ പള്ളിയോടങ്ങള്‍ ആയിരങ്ങള്‍ക്ക് വര്‍ണ്ണാഭമായ ദര്‍ശന വിരുന്നൊരുക്കി. തെളിഞ്ഞ പ്രകൃതി അനുഗ്രഹം ചൊരിഞ്ഞതോടെ പമ്പയുടെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ജനാവലി ആവേശഭരിതരായി.

ആറന്മുളേശന്റെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന 50 പള്ളിയോടങ്ങങ്ങളാണ് ഉതൃട്ടാതി ജലമേളയില്‍ പങ്കെടുത്തത്. എ ബാച്ചിലെ മല്ലപ്പുഴശ്ശേരിയും ബി ബാച്ചിലെ തൈമറവുംകരയും ആറന്മുള ഉതൃട്ടാതി ജലമേളയില്‍ മന്നം ട്രോഫി നേടി. മല്ലപ്പുഴശ്ശേരി പള്ളിയോടം ആറാം തവണയാണ് ജേതാക്കളാകുന്നത്. ശ്രീ പാര്‍ത്ഥസാരഥി ഹൈന്ദവകരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പള്ളിയോടം.

ഉച്ചയ്‌ക്ക് ഒരുമണിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ മന്ത്രി മാത്യു ടി. തോമസ് ഫ്‌ളാഗ്ഓഫ് ചെയ്തതോടെ ജലഘോഷയാത്ര ആരംഭിച്ചു. ബി ബാച്ച് പള്ളിയോടങ്ങളാണ് ആദ്യം ഘോഷയാത്രയില്‍ പങ്കെടുത്തത്. അമ്പലക്കടവില്‍ നിന്നും സത്രക്കടവിലേക്ക് നാല് പള്ളിയോടങ്ങള്‍ വീതം അണിനിരന്ന ഘോഷയാത്ര പമ്പയുടെ ഓളപ്പരപ്പില്‍ വര്‍ണ്ണക്കാഴ്ചയൊരുക്കി. കടപ്ര, കോടിയാട്ടുകര, ചെന്നിത്തല പള്ളിയോടങ്ങളാണ് ജലഘോഷയാത്രയില്‍ ആദ്യം അണിനിരന്നത്. ബി ബാച്ച് പള്ളിയോടങ്ങളെ തുടര്‍ന്ന് എ ബാച്ച് പള്ളിയോടങ്ങളുടെ ഘോഷയാത്ര സത്രക്കടവിലെത്തി ചവിട്ടിത്തിരിച്ച് മത്സര വള്ളംകളി ആരംഭിക്കുന്നതിനായി പരപ്പുഴക്കടവിലേക്ക്. പമ്പയുടെ വലതുകര ചേര്‍ന്ന് തുഴഞ്ഞു നീങ്ങി. തുടര്‍ന്ന് സത്രക്കടവില്‍ നിന്നും എ ബാച്ച് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ആരംഭിച്ചു. തെക്കേമുറി കിഴക്ക്, ഇടശ്ശേരി മല, അയിരൂര്‍, കാട്ടൂര്‍ എന്നീ പള്ളിയോടങ്ങള്‍ താളത്തില്‍ തുഴഞ്ഞ് എ ബാച്ചിന്റെ ജലഘോഷയാത്രയ്‌ക്ക് തുടക്കമിട്ടു. തൊട്ടുപിന്നാലെ രണ്ടുവഞ്ചിപ്പാട് അകലത്തില്‍ കീഴുകരയും ഇടപ്പാവൂര്‍പേരൂരും നെല്ലിക്കലും പാടിത്തുഴഞ്ഞെത്തി. ഇതിന് പിന്നാലെ എ ബാച്ചില്‍പെട്ട മറ്റ് പള്ളിയോടങ്ങളും താളത്തില്‍ തുഴയെറിഞ്ഞ് ജലഘോഷയാത്ര വര്‍ണാഭമാക്കി.

കേരളത്തിലെ ഏറ്റവും മൂല്യമുള്ള വള്ളംകളിയാണ് ആറന്മുളയിലേതെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ആറന്മുള ഉതൃട്ടാതി ജലമേളയുടെ ഭാഗമായി നടത്തിയ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷത്തെ വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങും. അടുത്ത മേയ് മാസത്തില്‍ തന്നെ പമ്പയാറ്റിലെ മണ്‍പുറ്റുകള്‍ നീക്കം ചെയ്യും. വള്ളംകളിക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇവിടെ നടക്കുന്നത് വെറും മത്സര വള്ളംകളിയല്ല. ഭക്തിയും വിശ്വാസവും വിനോദവും ഒരുപോലെ ചേര്‍ന്ന ഉദാത്തമായ വള്ളംകളിയാണ് ആറന്മുളയിലേത്. ജനങ്ങളുടെ ഉത്സവമായി ഐക്യത്തിന്റെ കാഹളമുയര്‍ത്തുന്ന മേളയായി ആറന്മുള ജലോത്സവം മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. പള്ളിയോട സേവാസംഘത്തിന്റെ രാമപുരത്ത് വാര്യര്‍ അവാര്‍ഡ് കവി ശ്രീകുമാരന്‍ തമ്പിക്ക് ദേവസ്വം-വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കി. മലയാള സാഹിത്യ രംഗത്തിന് അമൂല്യ സംഭാവന നല്‍കിയ മഹത്തായ വ്യക്തിത്വമാണ് ശ്രീകുമാരന്‍ തമ്പിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആറന്മുള ഉതൃട്ടാതി ജലമേളയുടെ അടിസ്ഥാനം ആദ്ധ്യാത്മികതയാണെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ചിന്‍മയ മിഷന്‍ കേരള ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ പ്രതീകാത്മകമാണ്. മഹാബലിയെ വരവേല്‍ക്കുന്നതോടൊപ്പം വാമനജയന്തിയും ആഘോഷിക്കുന്നതാണ് നമ്മുടെ സംസ്‌ക്കാരം. മാധ്യമങ്ങള്‍ വാമനനെ ചതിയനായി ചിത്രീകരിക്കുന്നു. ദാനശീലനാണെങ്കിലും മഹാബലിയുടെ അഹങ്കാരത്തെ ഇല്ലാതാക്കുവാനാണ് മഹാവിഷ്ണു വാമനാവതാരം സ്വീകരിച്ചതെന്നും എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌ക്കാരമെന്നും സ്വാമിജി പറഞ്ഞു.

ആറന്മുള വള്ളംകളിയുടെ ഗ്രാന്റ് അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പള്ളിയോട സേവാസംഘം തയാറാക്കിയ സുവനീര്‍ എംഎല്‍എ പ്രകാശനം ചെയ്തു. വഞ്ചിപ്പാട്ട് ആചാര്യന്‍ എം.ജെ. സോമശേഖരന്‍ നായരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആദരിച്ചു. ആദ്യാത്മികവള്ളംകളിയാണ് ആറന്മുളയിലേത്. എന്നാല്‍ മറ്റുജലമേളകളേ അപേക്ഷിച്ച് ക്ഷേത്രകലയായി കാണാന്‍ കഴിയുന്ന ഉതൃട്ടാതി ജലമേളയ്‌ക്ക് വേണ്ടത്ര പ്രധാന്യം ലഭിച്ചിട്ടില്ല. ആറന്മുള വള്ളംകളിക്ക് അന്താരാഷ്‌ട്രതലത്തില്‍ പ്രചാരം നല്‍കുന്നതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്തും. അടുത്തവര്‍ഷം മുതല്‍ ദേവസ്വം ബോര്‍ഡിന്റെ വകയായി എവര്‍റോളിങ് ട്രോഫി നല്‍കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

രാവിലെ 10.30ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഭദ്രദീപ ഘോഷയാത്ര നടന്നു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പതാക ഉയര്‍ത്തി. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ മന്നം ട്രോഫി സമ്മാനിച്ചു. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ രാജു ഏബ്രഹാം, കെ.കെ. രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, അഡ്വ. കെ.ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, പത്മകുമാര്‍, ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി , ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ്, തദ്ദേസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി. സോമന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.