ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി പറഞ്ഞതോടെ പാക്കിസ്ഥാന്‍ പേടിച്ചുപോയെന്ന് പ്രമുഖ ബലൂച് നേതാവ് മെഹ്‌റാന്‍ മാരി. ബലൂച് ജനതയുടെ ദുരിത ജീവിതത്തിലേക്ക് മോദി ലോക ശ്രദ്ധ ക്ഷണിച്ചതോടെ പാക്കിസ്ഥാന്‍ ആശങ്കയിലാണ്.
പാക്കിസ്ഥാനിലെ ബലൂചില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങളും കൊടിയ പീഡനങ്ങളും അടിച്ചമര്‍ത്തലുകളുമാണ് നടക്കുന്നത്. മോദി ഇക്കാര്യം ലോകത്തോട് പറഞ്ഞതോടെ പാക്കിസ്ഥാന്‍ ഇവിടുത്തെ പീഡനങ്ങള്‍ ശക്തമാക്കിയെന്നും മാരി പറഞ്ഞു.
ബലൂചികളുടെ ദുരവസ്ഥ പുറംലോകത്ത് എത്തിച്ചതിന് ബലൂചികള്‍ ഭാരതത്തിനോട് കടപ്പെട്ടിരിക്കുന്നു. അവിടെ പാക് സൈന്യവും ചാരസംഘടനയും മറ്റും കാണിക്കുന്ന വൃത്തികെട്ട കളികളെപ്പറ്റി അമേരിക്കയ്‌ക്കും അറിവുള്ളതാണ്.
പാക്കിസ്ഥാനോടുള്ള നയം മാറ്റാന്‍ തങ്ങള്‍ അമേരിക്കയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















