Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നീതിയുടെ നിലവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 10:41 pm IST
inVicharam

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ നല്‍കാതെ സുപ്രീംകോടതി കേരളീയരെ നടുക്കിയിരിക്കുകയാണ്. കോടതി വിധിച്ചത് ബലാത്സംഗത്തിന് ജീവപര്യന്തം തടവുമാത്രം. ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് ദൃക്‌സാക്ഷികളില്ലെന്നും, സൗമ്യ ട്രെയിനില്‍നിന്ന് സ്വമേധയാ ചാടുകയായിരുന്നുവെന്നുമാണ് സുപ്രീംകോടതി മൂന്നംഗബഞ്ച് കണ്ടെത്തിയത്! ഈ വിധിയെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെപ്പോലുള്ളവര്‍ രംഗത്തുവന്നുകഴിഞ്ഞു.

സൗമ്യയ്‌ക്കുവേണ്ടി കേരളം നിയമിച്ച തോമസ് ജോസഫിന്റെ കഴിവില്ലായ്‌മയ്‌ക്കുകൂടി അടിവരയിടുന്നതാണ് ഈ വിധി. കൊലക്കുറ്റം ഒഴിവാക്കിയത് വസ്തുതാപരമായ തെറ്റാണെന്നും ഈ വിധി പുനഃപരിശോധിക്കണം എന്നുമുള്ള ആവശ്യം പൊതുവെ ഉയര്‍ന്നിരിക്കുകയാണ്. സൗമ്യക്കേസിലെ വിധിക്കെതിരെ ഉയരുന്ന പ്രതിഷേധം എല്‍ഡിഎഫില്‍ ചാരാന്‍ യുഡിഎഫും, യുഡിഎഫിന്റെ വക്കീലാണ് കേസ് വാദിച്ചത് എന്ന ന്യായം പറഞ്ഞ് എല്‍ഡിഎഫും പരസ്പരം പോരടിക്കുകയാണ്. വിധി ദൗര്‍ഭാഗ്യകരമായി എന്ന് സമ്മതിക്കുന്ന കേരള സര്‍ക്കാര്‍ വക്കീലിനെ മാറ്റാനും പുനഃപരിശോധനാ ഹര്‍ജി നല്‍കാനും തയ്യാറെടുക്കുകയാണ്.

2011 ഫെബ്രുവരിയിലാണ് തീവണ്ടിയിലെ ആളൊഴിഞ്ഞ വനിതാ കംപാര്‍ട്ടുമെന്റില്‍ സഞ്ചരിച്ചിരുന്ന സൗമ്യ എന്ന 23 കാരിയെ കംപാര്‍ട്ട്‌മെന്റില്‍ ഇടിച്ചുകയറിയ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തതും തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതും. സ്ത്രീ സുരക്ഷയ്‌ക്ക് അത്യന്തം പരിഗണന നല്‍കുന്നു എന്നവകാശപ്പെടുന്നവരുടെ വീഴ്ചയിലേക്കും കൂടിയാണ് ഈ വിധി വിരല്‍ചൂണ്ടുന്നത്. വകുപ്പ് 302 പ്രകാരം മതിയായ തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ല എന്നുപറഞ്ഞ കോടതി പക്ഷെ ശാസ്ത്രീയമായ തെളിവുകളെ നിരാകരിച്ച് സംശയത്തിന്റെ പേരില്‍ കൊലക്കയര്‍ അര്‍ഹിക്കുന്ന പ്രതിയ്‌ക്ക് വെറും ജീവപര്യന്തം നല്‍കിയിരിക്കുകയാണ്.

വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതിക്ക് വധശിക്ഷയാണ് വിധിച്ചത്. പക്ഷെ സുപ്രീംകോടതിയില്‍ നല്‍കിയ ഗോവിന്ദച്ചാമിയുടെ അപ്പീല്‍ പരിഗണിച്ചശേഷം സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടതായി മാത്രമേ ബോധ്യപ്പെട്ടുള്ളൂവെന്നും ഗോവിന്ദച്ചാമിയാണ് കൊന്നത് എന്ന് തെളിയിക്കാന്‍ തെളിവുകള്‍ പര്യാപ്തമല്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിഗമനം. ഗോവിന്ദച്ചാമിക്കുവേണ്ടി ബിജു ആന്റണി ആളൂര്‍ എന്ന മുംബൈ വക്കീലാണ് ഹാജരായത്. വെറും യാചകനും മോഷ്ടാവും ആയ ഗോവിന്ദച്ചാമിക്ക് ഇത്ര സമര്‍ത്ഥനായ ഒരു വക്കീലിനെ നിയോഗിക്കാന്‍ തക്ക സാമ്പത്തിക സാഹചര്യമില്ലെന്നിരിക്കെ ഗോവിന്ദച്ചാമിയുടെ പിന്നില്‍ ആര് എന്ന ചോദ്യമാണ് കൊല നടന്നശേഷം ഉയര്‍ന്നത്.

ഈ ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇത് കേരളസര്‍ക്കാരിന്റെകൂടി പരാജയമാണ്. ഗോവിന്ദച്ചാമിയുടെ പിന്നില്‍ പ്രബലര്‍ ഉണ്ടെന്ന സംശയം തുടക്കംമുതലേ നിലനിന്നിരുന്നു. എന്നിട്ടും പ്രഗത്ഭനായ ഒരു വക്കീലിനെ നിയോഗിക്കാന്‍ കേരളം ഭരിച്ചിരുന്ന യുഡിഎഫും ഇപ്പോള്‍ ഭരിക്കുന്ന എല്‍ഡിഎഫും തയ്യാറായില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. മംഗല്യ സ്വപ്‌നങ്ങളുമായി വീട്ടിലേക്ക് പോകാന്‍ ട്രെയിനില്‍ കയറിയ സൗമ്യയെ അബോധാവസ്ഥയിലാണ് വീട്ടുകാര്‍ കണ്ടത്.

സുപ്രീംകോടതി വിധി കേട്ട സൗമ്യയുടെ അമ്മ പൊട്ടിക്കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. സുപ്രീംകോടതിയുടെ വിധി സാമാന്യബുദ്ധിക്കും നീതിക്കും നിരക്കാത്തതാണ്. ശാസ്ത്രീയ തെളിവുകള്‍ നേരത്തെ ഹൈക്കോടതിയുടെ മുന്‍പില്‍ സമര്‍പ്പിച്ചതാണ്. ഗോവിന്ദച്ചാമിക്കുവേണ്ടി ആരാണ് പണം മുടക്കുന്നതെന്നോ ആരാണ് കേസ് ഏല്‍പ്പിച്ചതെന്നോ തുറന്നുപറയാന്‍ ആളൂര്‍ തയ്യാറായിട്ടില്ല. ഇത് കണ്ടെത്തേണ്ടതും സര്‍ക്കാരിന്റെ ചുമതലയല്ലേ.

സൗമ്യക്കേസ് വിധി വന്നതിനുശേഷം കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധവും സ്ത്രീ സുരക്ഷയെ പറ്റിയുള്ള ആശങ്കയും പുനര്‍നടപടിയെടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ്. മനുഷ്യത്വത്തിന് നിരക്കാത്തതും ആരെയും ഉത്കണ്ഠാകുലരാക്കുന്നതുമാണ് വിധി എന്നുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും പഴുതുകള്‍ അടച്ച് എല്ലാം ചെയ്യുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. സൗമ്യക്കേസ് സുപ്രീംകോടതിയില്‍ കാര്യക്ഷമമായി നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടത്ര സാവകാശം ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇനിയെങ്കിലും ഏറ്റവും നല്ല വക്കീലിനെ ഏര്‍പ്പെടുത്തി ഗോവിന്ദച്ചാമി എന്ന നരാധമന് കൊലക്കയര്‍ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

സൗമ്യയുടെ ദാരുണ മരണം തീവണ്ടിയാത്രക്കാരായ സ്ത്രീകള്‍ നേരിടുന്ന ഭീഷണിയിലേക്ക് വിരല്‍ചൂണ്ടുന്നു. വനിതാ കംപാര്‍ട്ട്‌മെന്റില്‍ സൗമ്യവധത്തിനുശേഷം നിയോഗിച്ച പോലീസിനെ സര്‍ക്കാര്‍ പിന്‍വലിച്ചതിനാല്‍ ഹൃദയമിടിപ്പോടെ യാത്ര ചെയ്യാന്‍ വനിതാ യാത്രക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ അരാജകത്വവും അരക്ഷിതത്വവും ആകും നാട്ടില്‍ നടമാടുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.