Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശാപമോക്ഷം കാത്ത് ഇരിങ്ങാലക്കുട മിനി ബസ്സ്റ്റാന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 09:44 pm IST
in Thrissur

ഇരിങ്ങാലക്കുട: രണ്ട് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇരിങ്ങാലക്കുട മിനി ബസ്സ് സ്റ്റാന്റിന് ശാപമോക്ഷമായില്ല. ഇരിങ്ങാലക്കുട മാര്‍ക്കറ്റിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച മിനി ബസ്സ് സ്റ്റാന്റാണ് വെറുതെ കിടന്ന് നശിക്കുന്നത്. 1992 ജൂലായ് 18ന് അന്നത്തെ നഗരസഭ ചെയര്‍മാനായിരുന്ന ടി.ജെ തോമസാണ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്. കച്ചവട പ്രൗഡി കുറഞ്ഞ ഇരിങ്ങാലക്കുട മാര്‍ക്കറ്റിനെ നവീകരിക്കുന്നതിനും നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുമായിട്ടാണ് ബസ്സ് സ്റ്റാന്റ് നിര്‍മ്മിച്ചത്. നഗരസഭ ബസ്സ് സ്റ്റാന്റിലെ തിരക്ക് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കുവാനും ഇതിലൂടെ കഴിയുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നെന്ന് ജനം ആരോപിക്കുന്നു. ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഹോള്‍ട്ടിംഗ് സെന്ററായും ഇത് ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ സ്റ്റാന്റിലെത്തി അവിടെ നിന്നും ഠാണ, താലൂക്കാശുപത്രി വഴി മിനി ബസ്സ് സ്റ്റാന്റില്‍ എത്തുക, ചാലക്കുടി, കൊടകര ഭാഗത്ത്‌നിന്നും വരുന്ന ബസ്സുകള്‍ മിനി ബസ് സ്റ്റാന്റിലെത്തി തെക്കേ അങ്ങാടി, ചന്തക്കുന്ന്, ക്രൈസ്റ്റ് കോളേജ് വഴി സ്റ്റാന്റില്‍ എത്തുക എന്നിങ്ങനെയായിരുന്നു അന്നത്തെ ട്രാഫിക് ഉപദേശക സമിതി നിര്‍ദ്ദേശം. ഉദ്ഘാടനം കഴിഞ്ഞ ആദ്യ ദിനങ്ങളില്‍ ബസ്സുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചെങ്കിലും പിന്നിട് ബസ്സുടമകളും, നഗരസഭ അധികൃതരില്‍ ചിലരും ചേര്‍ന്ന് അട്ടിമറിക്കപ്പെടുകയായിരുന്നെന്ന് പറയുന്നു. ബസ്സ് സ്റ്റാന്റിനെ ഉപയോഗപ്രദമാക്കി മാറ്റാന്‍ മാറിമാറി വന്ന പോലിസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇടയ്‌ക്കൊക്കെ ഇവിടേയ്‌ക്ക് ബലമായി ബസ്സുകള്‍ എത്തിച്ചെങ്കിലും ശാശ്വതമായ രീതിയില്‍ ബസ്സ് സ്റ്റാന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാലാണ് ബസ്സുകള്‍ ഇവിടേയ്‌ക്ക് വരാത്തതെന്നായിരുന്നു ബസ്സുടമകള്‍ ആദ്യം പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബസ്സ് സ്റ്റാന്റില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും സ്റ്റാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ സാധിച്ചില്ല. ആരും തിരിഞ്ഞുനോക്കാതായതോടെ മിനി ബസ്സ് സ്റ്റാന്റിലെ വെയിറ്റിംഗ് ഷെഡ്ഡുകളെല്ലാം തുരുമ്പെടുത്ത അവസ്ഥയിലാണ് ഇപ്പോള്‍. മുന്നൂറിലധികം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റില്‍ സ്ഥലപരിമിതി മൂലം യാത്രക്കാര്‍ വിഷമിക്കുകയാണ്. ഈ അവസ്ഥയ്‌ക്ക് ഒരു മാറ്റം വരുത്താന്‍ മാര്‍ക്കറ്റിലെ മിനി ബസ്സ് സ്റ്റാന്റിന് സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ 24 വര്‍ഷമായിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാനാകാതെ, ആരും തിരിഞ്ഞുനോക്കാതെ മിനി ബസ്സ് സ്റ്റാന്റ് നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റാന്റ് തുറക്കുന്ന കാര്യത്തില്‍ രാഷ്‌ട്രീയ കക്ഷികളും, ജനപ്രതിനിധികളും യാതൊരു അഭിപ്രായവും പറയാതെ മൗനം ദീക്ഷിക്കുന്നത് പരിതാപകരമാണെന്ന് ജനങ്ങള്‍ പറയുന്നു. മിനി ബസ്സ് സ്റ്റാന്റിനെ തകര്‍ക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ജനം പറയുന്നത്. അതിനാല്‍ അടിയന്തിരമായി ഈ കാര്യത്തില്‍ ഒരു നടപടി ഉണ്ടാകണമെന്ന് ജനം ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

Kerala

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.