പെഷാവർ: പാക്കിസ്ഥാനിൽ വെള്ളിയാഴ്ച മുസ്ലീം പള്ളിയിലെ പ്രാർഥനക്കിടെ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 29 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഗോത്രമേഖലയിൽപ്പെട്ട മുഹമ്മദ് ഏജൻസി ജില്ലയിലെ പള്ളിയിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. പള്ളിയുടെ വരാന്തയിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ പെഷാവറിലും സമീപ സ്ഥലങ്ങളിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ സ്ഫോടനമാണ് നടന്നതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.
















