2011 ഫെബ്രുവരി ഒന്ന് വൈകുന്നേരം അഞ്ചരയുടെ ഏറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റിലാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. യാത്രയുടെ ആരംഭത്തില്‍ തന്നെ ഗോവിന്ദച്ചാമി സൗമ്യയെ പിന്തുടര്‍ന്നിരുന്നു.
വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റഷേനില്‍ ആളൊഴിഞ്ഞ കംപാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചുകയറിയ ഗോവിന്ദച്ചാമി സൗമ്യയുടെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ചു. മോഷണശ്രമം തടഞ്ഞ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ഗോവിന്ദച്ചാമി പിറകെ ചാടി. ട്രാക്കില്‍ തലയിടിച്ചുവീണ ബോധരഹിതയായ സൗമ്യയെ വലിച്ചിഴച്ചുകൊണ്ടുപോയി രണ്ടുതവണ ബലാത്സംഗം ചെയ്തതായി പരിശോധനയില്‍ വ്യക്തമായി.
രാത്രി പത്തരയോടെ സൗമ്യയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു.
തൃശൂര്‍ അതിവേഗ കോടതിയില്‍ സൗമ്യവധക്കേസില്‍ വിചാരണ ആരംഭിച്ചു. അന്നേദിവസം ഗോവിന്ദച്ചാമി കോടതി പരിസരത്തുവച്ച് ആക്രമിക്കപ്പെട്ടു. ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാനായി ദല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്നത് വിവാദങ്ങള്‍ക്കിടയാക്കി.
സൗമ്യയുടെ ശരീരഭാഗങ്ങളില്‍ കണ്ടý പുരുഷബീജവും നഖത്തിനുള്ളില്‍ നിന്ന് കിട്ടിയ ത്വക്കും ഗോവിന്ദച്ചാമിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് ഇടതു കൈപ്പത്തിയില്ലാത്ത ആളില്‍നിന്നാണ് സൗമ്യക്ക് ആക്രമണമേറ്റതെന്നും വ്യക്തമായി. ഇതുള്‍പ്പെടെ 101 രേഖകളും 41 തൊണ്ടി മുതലുകളും തെളിവായി കോടതി സ്വീകരിച്ചു.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ 154 സാക്ഷികളില്‍ 82 പേരെയും പ്രതിഭാഗം നല്‍കിയ 52 പേരുടെ സാക്ഷിപ്പട്ടികയില്‍ ഡോ.ഉന്മേഷിനെയും വിസ്തരിച്ച് മൊഴിയെടുത്തു. അതിനിടെ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ. ഉന്മേഷ് കോടതിയിലെത്തി പ്രതിഭാഗത്തിനുവേണ്ടി മൊഴി നല്‍കിയത് വിവാദമായി. ഉന്മേഷിനെ വീണ്ടും വിസ്തരിക്കണമെന്ന് കോടതി ഉത്തരവിട്ടു. സര്‍ക്കാറിനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശനും പ്രതിക്കുവേണ്ടി അഡ്വ.ബിജു ആന്റണി ആളൂര്‍, പി.ശിവരാജന്‍, ഷിനോജ് ചന്ദ്രന്‍ എന്നിവരുമാണ് ഹാജരായത്.
നവംബര്‍ 11ന് ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശൂര്‍ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബുവിന്റേതാണ് വിധി. ഗോവിന്ദച്ചാമിയില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു.
















