നോര്‍ഫോക്: യുഎസ് നാവികസേനയുടെ വിമാന വാഹിനിക്കപ്പലില്‍ സൈനിക പെണ്‍കുഞ്ഞിനു ജന്മം നല്‍കി. അമ്മയും കുഞ്ഞും വിര്‍ജീനിയ തീരത്തുള്ള ആശുപത്രിയില്‍ സുഖമായിരിക്കുന്നു.
അതേസമയം സൈനിക ഗര്‍ഭിണിയാണെന്ന് ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് നേവി അധികൃതര്‍ അറിയിച്ചു. യുഎസ്എസ് ഐസന്‍ഹോവര്‍ എന്ന ആണവ വിമാനവാഹിനി കപ്പലില്‍ വെള്ളിയാഴ്ചയായിരുന്നു പ്രസവം.
കപ്പല്‍ ജീവനക്കാര്‍ ഗര്‍ഭിണിയാണെങ്കില്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച് രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഇവര്‍ നേവിയെ അറിയിക്കണമെന്നതാണ് നിയമം. ഗര്‍ഭകാലത്തില്‍ 20 ആഴ്ച വരെ അമ്മമാരെ കപ്പലില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്നതാണ്.
എന്നാല്‍ ഇവര്‍ ഗര്‍ഭിണിയാണെന്ന് ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഉദരസംബന്ധമായ അസുഖമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് ഇവര്‍ കുഞ്ഞിനു ജന്മം നല്‍കിയപ്പോഴാണ് ഗര്‍ഭിണിയായിരുന്നെന്ന് അറിഞ്ഞതെന്നും യുഎസ് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
















