Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യൂറോപ്പിനെ ആവേശിക്കുന്ന പുതിയ ഭൂതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 11:00 pm IST
inVicharam

അലന്‍ കുര്‍ദിയെ ആര്‍ക്കു മറക്കാന്‍ കഴിയും? ആ കുര്‍ദിഷ് ബാലന്‍ സിറിയന്‍ ജനതയുടെ ദു:ഖം ഘനീഭവിച്ച മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് കൊഴിഞ്ഞുവീണ ചെമ്പനീര്‍പൂവായി കിടന്നു. 2015 സെപ്തംബര്‍ 2ന് ലോകമനഃസാക്ഷിയെ പിടിച്ചുലച്ച ആ മൂന്നുവയസുകാരന്റെ ചിത്രം യൂറോപ്യന്‍ രാജ്യങ്ങളിലേക്കൊഴുകിയെത്തുന്ന അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശി.

ഈ അഭയാര്‍ത്ഥിപ്രവാഹങ്ങള്‍ സ്വരാജ്യത്തെ ദുരന്തം ലോകത്തോട് വിളിച്ചറിയിച്ചു. അതോടൊപ്പം, കുടിയേറ്റങ്ങള്‍ ആതിഥേയരാജ്യങ്ങളിലെ സാമൂഹ്യ, സാമുദായിക, രാഷ്‌ട്രീയ സമവാക്യങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളും പുനര്‍ചിന്തക്ക് വിഷയീഭവിച്ചു.

ബ്രസല്‍സിലെയും പാരിസിലേയും ചാവേറാക്രമണത്തിനുശേഷം യൂറോപ്യന്‍ യൂണിയനിലെ അനേകംപേര്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ക്കുമുന്നില്‍ അതിര്‍ത്തി കൊട്ടിയടയ്‌ക്കണമെന്ന ആവശ്യം ഉന്നയിക്കുകയുണ്ടായി. അമേരിക്കയിലും ആവശ്യമുയര്‍ന്നു.

ഈ പ്രശ്‌നങ്ങള്‍ ആരംഭിക്കും മുമ്പുതന്നെ യൂറോപ്യന്‍ യൂണിയനിലെ തദ്ദേശവാസികളുടെ ജനസംഖ്യയില്‍ വന്ന വ്യതിയാനങ്ങളും മുസ്ലിം ജനസംഖ്യയിലെ വര്‍ദ്ധനയും അവിടങ്ങളില്‍ ഉത്കണ്ഠ ഉണര്‍ത്തി. ജനസംഖ്യയുടെ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്തില്ലെങ്കില്‍ അനതിവിദൂരഭാവിയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം ആധിപത്യത്തിനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്നതായി ‘ഷരിയ അണ്‍വെയ്ല്‍ഡ്’ സൈറ്റിലെ ഒരു വീഡിയോ പറയുന്നു.

”ലോകം മാറുകയാണ്. നമ്മുടെ കുട്ടികള്‍ക്കു ലഭിക്കുന്ന ലോകസംസ്‌കാരം ഇന്നുള്ളതില്‍നിന്ന് വളരെ ഏറെ വ്യത്യസ്തമാകും. നിങ്ങള്‍ സാക്ഷിയാകാന്‍ പോകുന്നത് മാറിവരുന്ന ജനസംഖ്യാശാസ്ത്രത്തിനാണ്. 25 വര്‍ഷത്തില്‍ കൂടുതല്‍ ഒരു സംസ്‌കാരം നിലനില്‍ക്കണമെങ്കില്‍ ഒരു കുടുംബത്തിന് 2.11 കുട്ടികള്‍ എന്ന അവന്ധ്യതാ നിരക്ക് വേണം. 1.9 ആയി കുറഞ്ഞാല്‍ ഒരു തിരിച്ചുപോക്കില്ല. 1.3 ആണെങ്കില്‍ തിരിച്ചുപോക്ക് അസാധ്യമാണ്. കാരണം പ്രശ്‌നപരിഹാരത്തിന് 80 മുതല്‍ 100 വരെ വര്‍ഷങ്ങള്‍ എടുക്കും. അതിനിടയില്‍ സംസ്‌കാരത്തെ പിടിച്ചുനിര്‍ത്താനുള്ള അദ്ഭുതങ്ങളൊന്നുമില്ല. രണ്ട് ദമ്പതിമാര്‍ക്ക് ഒരോ കുട്ടികള്‍ വീതവും ആ രണ്ടുപേര്‍ക്ക് ഒരു കുട്ടിയുമാവും. ജനസംഖ്യ കുറയുമ്പോള്‍ ഒരു സംസ്‌കാരം നഷ്ടമാകുന്നു.

”ഫ്രാന്‍സിലെ അവന്ധ്യതാ നിരക്ക് 2007 ല്‍ 1.8 ആണ്. ഇംഗ്ലണ്ടില്‍ 1.6, ഗ്രീസില്‍ 1.3, ജര്‍മനിയില്‍ 1.3, ഇറ്റലിയില്‍ 1.2, സ്‌പെയ്‌നില്‍ 1.1, യൂറോപ്യന്‍ യൂണിയനിലെ 31 രാജ്യങ്ങളില്‍ നിരക്ക് വെറും 1.38. ഗവേഷണങ്ങള്‍ പറയുന്നത് ഈ വളര്‍ച്ചാനിരക്ക് പൂര്‍വസ്ഥിതിയിലാക്കുക അസാധ്യമെന്നാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാമിന്നു കാണുന്ന യൂറോപ്പ് ഉണ്ടാവുകയില്ല,” വീഡിയോ പറയുന്നു.

”പക്ഷെ, യൂറോപ്പിലെ ജനസംഖ്യ കുറയുന്നില്ല. ഇസ്ലാമിക കുടിയേറ്റമാണ് കാരണം. 1990ല്‍ യൂറോപ്യന്‍ ജനസംഖ്യ കുറയുമ്പോള്‍ ഇസ്ലാമിക കുടിയേറ്റം 90 ശതമാനമാണ്. യുറോപ്യന്‍ കുടുംബത്തിലെ നിരക്ക് 1.38 ആണ്. മുസ്ലിം വളര്‍ച്ചാ നിരക്ക് കുടുംബത്തിന് 8.1. പരമ്പരാഗതമായി ധാരാളം പള്ളികളുള്ള ഈ പ്രദേശങ്ങളില്‍ ഇപ്പോള്‍ കൂടുതലും മുസ്ലിം ദേവാലയങ്ങളാണ്. 20 വയസിലും, അതില്‍ താഴെയുമുള്ള 30% കുട്ടികളും മുസ്ലിങ്ങളാണ്. വലിയ നഗരങ്ങളായ മാഴ്‌സെയ്ല്‍സിലും പാരീസിലും ഈ സംഖ്യ 40% വരെയാണ്. 2027-ല്‍ അഞ്ചു ഫ്രഞ്ചുകാരില്‍ ഒരാള്‍ മുസ്ലിമായിരിക്കും. വെറും 39 വര്‍ഷത്തിനിടയില്‍ ഫ്രാന്‍സ് ഇസ്ലാമിക് റിപ്പബ്ലിക് ആയിരിക്കും.

”കഴിഞ്ഞ 30 വര്‍ഷത്തില്‍ ബ്രിട്ടനിലെ മുസ്ലിം ജനസംഖ്യ 82,000ത്തില്‍ നിന്ന് 2.5 ദശലക്ഷമായി. 30 % വര്‍ദ്ധന. ആയിരത്തോളം പള്ളികള്‍ വന്നു, അതില്‍ പലതും പഴയ ചര്‍ച്ചുകളായിരുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പുതിയതായി ജനിക്കുന്നവരില്‍ 50% പേരും മുസ്ലിങ്ങളാണ്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ പകുതിയോളം മുസ്ലിങ്ങളായിരിക്കും.

”റഷ്യയില്‍ 23 ദശലക്ഷം മുസ്ലിങ്ങളുണ്ട്. അഞ്ചു റഷ്യക്കാരില്‍ ഒരാള്‍ മുസ്ലിം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റഷ്യന്‍ സൈന്യത്തിന്റെ 40% മുസ്ലിങ്ങളായിരിക്കും.

”ബല്‍ജിയത്തില്‍ ജനസംഖ്യയുടെ 25 ശതമാനവും പുതിയതായി ജനിക്കുന്നതില്‍ 50 ശതമാനവും മുസ്ലിങ്ങളാണ്. 2025-ല്‍ പുതിയതായി ജനിക്കുന്ന മൂന്നില്‍ ഒന്ന് യൂറോപ്യന്‍ കുട്ടികളും മുസ്ലിം കുടുംബങ്ങളില്‍നിന്നായിരിക്കും.

”ഈ വിഷയത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് ജര്‍മന്‍ ഗവണ്‍മെന്റായിരിക്കും. ജര്‍മന്‍ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു, ജനസംഖ്യ താഴോട്ടുപോകുന്നത് (ജര്‍മനിയുടെ) തടയാനാകില്ല. 2050-ല്‍ ഇതൊരു മുസ്ലിം രാജ്യം ആയിരിക്കും. മുഹമ്മദ് ഗദ്ദാഫി പറഞ്ഞു, ”വാളും തോക്കും വെട്ടിപ്പിടുത്തവുമില്ലാതെ യൂറോപ്പില്‍ ഇസ്ലാമിന് വിജയം ലഭിക്കാനുള്ള അവസരം അള്ളാഹു നല്‍കിയിരിക്കുന്നു. നമുക്ക് ഭീകരവാദികളെ വേണ്ട. നരഹത്യ നടത്തുന്ന ബോംബേറുകള്‍ വേണ്ട. ഏതാനും ദശാബ്ദങ്ങളില്‍ യൂറോപ്പിലെ 50 ദശലക്ഷത്തിലധികം മുസ്ലിങ്ങള്‍ അതിനെ മുസ്ലിം ഭൂഖണ്ഡമാക്കും.

”നിലവില്‍ 52 ദശലക്ഷം മുസ്ലിങ്ങള്‍ യൂറോപ്പിലുണ്ട്. ജര്‍മന്‍ ഗവണ്‍മെന്റ് പറയുന്നത് അടുത്ത 20 വര്‍ഷത്തില്‍ അത് 104 ദശലക്ഷമായി ഇരട്ടിക്കുമെന്നാണ്.

”കാനഡയില്‍ ജനസംഖ്യ പിടിച്ചുനിര്‍ത്താന്‍ വേണ്ട 2.11 അവന്ധ്യതാ നിരക്ക് ഇപ്പോള്‍ 1.6 ആണ്. ഇന്ന് ഏറ്റവും കൂടുതല്‍ വളരുന്ന മതം ഇസ്ലാമാണ്. 2001നും 2006നുമിടയില്‍ കാനഡയുടെ ജനസംഖ്യ 1.6 ദശലക്ഷമായി, അതില്‍ 1.2 ദശലക്ഷം കുടിയേറ്റക്കാരാണ്. യുഎസില്‍ അമേരിക്കന്‍ പൗരന്മാരുടെ നിരക്ക് 1.6 ആണ്. ലറ്റീനോ കുടിയേറ്റക്കാരുടെ വരവോടെ നിലനില്‍പിന് അത്യാവശ്യമായ 2.11 ആയി. 1970ല്‍ 1,00,000 മുസ്ലിങ്ങള്‍ ഉണ്ടായിരുന്ന കാനഡയില്‍ 2008ല്‍ 9,000,000 ആയി.

”ലോകം മാറുകയാണ്. ഉണരേണ്ട സമയമായി. മൂന്നുവര്‍ഷം മുമ്പ് 24 മുസ്ലിം സംഘടനകളുടെ (ഇസ്ലാമിക് സ്ട്രാറ്റജി കോണ്‍ഫറന്‍സ്) യോഗം ചിക്കാഗോവില്‍ ചേര്‍ന്ന് പത്രപ്രവര്‍ത്തനം, രാഷ്‌ട്രീയം, വിദ്യാഭ്യാസം എന്നീ മേഖലകളിലൂടെ അമേരിക്കയില്‍ മതപരിവര്‍ത്തനം വരുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. അമേരിക്കയില്‍ 30 വര്‍ഷത്തിനുള്ളില്‍ 50 ദശലക്ഷം മുസ്ലിങ്ങള്‍ ഉണ്ടായിരിക്കുമെന്ന യാഥാര്‍ത്ഥ്യം നാം മനസിലാക്കണം. നാം ജീവിക്കുന്ന ഈ ലോകത്തിലായിരിക്കില്ല നമ്മുടെ കുട്ടികളും അവരുടെ കുട്ടികളും ജീവിക്കുക. മുസ്ലിങ്ങള്‍ തങ്ങളുടെ അംഗസംഖ്യ മറികടന്നതായി സമീപകാലത്ത് കത്തോലിക്ക സഭ രേഖപ്പെടുത്തുകയുണ്ടായി. അഞ്ചാറു വര്‍ഷത്തിനിടയില്‍ ഇസ്ലാം ആധിപത്യമുണ്ടാകും.

വിശ്വാസികളെന്ന നിലയില്‍ മാറ്റത്തിന്റെ ഈ സന്ദേശം പങ്കുവെക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രവര്‍ത്തനത്തിനുള്ള ഒരു ആഹ്വാനമാണിത്,” വീഡിയോ പറയുന്നു.

ഇതില്‍ പറയുന്ന കാര്യങ്ങള്‍ അതിശയോക്തിപരമാകാം. പക്ഷെ, യൂറോപ്യന്‍ രാജ്യങ്ങളിലെ ജനസംഖ്യാശാസ്ത്രത്തെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠ ഭാരത സാഹചര്യങ്ങളുമായി കൂട്ടി വായിക്കാം. ഭാരതത്തിനെ വിഭജനത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ അനുഭവപാഠമാണ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും പാഠങ്ങള്‍ പഠിപ്പിക്കുന്നു. കേരളത്തില്‍പോലും സ്‌കൂളുകള്‍ അനുവദിക്കുന്നതിലും, സ്‌കൂള്‍ യൂണിഫോമുകളുടെ നിറം മാറുന്നതിലും, പഠനസമയങ്ങളില്‍ മാറ്റം വരുന്നതിലും അവധി തീരുമാനിക്കപ്പെടുന്നതിലും മതത്തിന്റെ കൈകടത്തലുകള്‍ ഉണ്ട്.

”തങ്ങളുടെ ദേശീയ അസ്തിത്വം തകര്‍ക്കാന്‍ ഇസ്ലാം ഭീകര്‍ക്കു നിന്നുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൈന തെളിയിച്ചു.

അവിടെ മുസ്ലിങ്ങള്‍ക്ക് പ്രത്യേക പൗരാവകാശങ്ങളൊന്നുമില്ല. ഹലാല്‍ ഇറച്ചിയില്ല. പള്ളികള്‍ പണിയാന്‍ അനുവാദമില്ല. പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ മരണശിക്ഷയില്‍നിന്നോ ജീവപര്യന്തം തടവില്‍നിന്നോ രക്ഷപ്പെട്ടാല്‍ നാടുകടത്തപ്പെടും. ഭീകരപ്രവര്‍ത്തനമോ കൊലപാതകമോ ബലാല്‍സംഗമോ ചെയ്യുന്നവരെ ജയിലിലടച്ചാല്‍ പുറംലോകം കാണില്ല. 2014-15ല്‍ ഭീകരവാദത്തിന്റെ പേരില്‍ 27 മുസ്ലിം സ്ത്രീപുരുഷന്മാരെ ചൈന തൂക്കിക്കൊന്നു, അനേകംപേര്‍ വിധികാത്ത് ജയിലിലാണ്. ചൈനയില്‍ നിങ്ങള്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം കുറ്റവാളിയാണ്,” റൈറ്റ് ന്യൂസ് കോളമിസ്റ്റ് ബില്‍ കോളന്‍ എഴുതുന്നു.

സ്ലേറ്റ് കോളമിസ്റ്റ് റീഹന്‍ സലാം മാര്‍ച്ച് 24ന് എഴുതി:

”ബ്രസല്‍സിലെ ചാവേറാക്രമണശേഷം യൂറോപ്യന്‍ യൂണിയനിലെ അനേകംപേര്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ക്കുമുന്നില്‍ അതിര്‍ത്തി കൊട്ടിയടക്കണമെന്ന ആവശ്യം ഉന്നയിച്ചു. അമേരിക്കയിലും ആവശ്യമുയര്‍ന്നു. ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ ഡൊണാള്‍ഡ് ട്രംപ് ബ്രസല്‍സ് തുടക്കമാണെന്നും ”ഈ ഘട്ടത്തില്‍ ഈ ആളുകളെ നമ്മുടെ രാജ്യത്തേക്ക് വരാന്‍ അനുവദിക്കാനാകില്ല” എന്നും അഭിപ്രായപ്പെട്ടു. ഇതും പാരിസ് ആക്രമണവും നടത്തിയത് ഏറെയും മുസ്ലിം കുടിയേറ്റക്കാരല്ല, യൂറോപ്പില്‍ ജനിക്കുകയും വളരുകയും ചെയ്ത മുസ്ലിം കുടിയേറ്റക്കാരുടെ മക്കളാണ്.

”ട്രംപ് അഭിമുഖത്തില്‍ പറയുന്നതു ശ്രദ്ധിക്കുക, ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും ഉദാരനയങ്ങളുടെ പ്രശ്‌നം കുറ്റം നമ്മുടേതാണെന്ന നിലയില്‍ പെരുമാറുന്നു എന്നതാണ്. ഇത് നമ്മുടെ കുറ്റമല്ല, അവരുടെ കുറ്റമാണ്.”  ”സിറിയ, ഇറാഖ് രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം കുടിയേറ്റക്കാര്‍ക്ക് വളരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അവര്‍ തീവ്രവാദത്തിനിരയാകാം. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൃതഹസ്തനായ ഡാനിയേല്‍ ബൈമാന്‍ പറയുന്നത്, ”പ്രാദേശികവിഭാഗങ്ങളുമായി അവര്‍ സമന്വയത്തിന് തയാറല്ലെങ്കില്‍ യൂറോപ്പിലെ മുസ്ലിം-അമുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്ഥായിയാക്കാനോ വര്‍ദ്ധിപ്പിക്കാനോ ഉള്ള അപകടസാദ്ധ്യതയുണ്ട്” എന്നാണ്. ”പാശ്ചാത്യ ജനാധിപത്യരാജ്യങ്ങള്‍ ദരിദ്രരായ മുസ്ലിം കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ സഹാനുഭൂതി, അനാസ്ഥ, വിദ്വേഷം എന്ന ദൂഷിതവലയത്തില്‍പ്പെടുന്നതാണ് ഇതുവരെയുള്ള അനുഭവം.”

‘വ്യാപകമായ മുസ്ലിം കുടിയേറ്റത്തിന്റെ പ്രഭാവ’ത്തെക്കുറിച്ച് അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനീഷിയേറ്റീവ് (എഎഫ്ഡിഐ) പ്രസിഡന്റും, അമേരിക്കന്‍ രാഷ്‌ട്രീയ ആക്ടിവിസ്റ്റും യുഎസ് ജിഹാദിവിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയും നിരൂപകയുമായ പാമെല്ല ജെല്ലര്‍ (‘സ്‌റ്റോപ് ദ ഇസ്ലാമൈസേഷന്‍ ഓഫ് അമേരിക്ക: എ പ്രാക്ടിക്കല്‍ ഗൈഡ് ടു ദ റസിസ്റ്റന്‍സ്’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്) എഴുതുന്നു. ”ഇംഗ്ലണ്ടിലും വെയ്ല്‍സിലും അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളില്‍ 10 ശതമാനത്തോളം മുസ്ലിം കുടുംബത്തില്‍ നിന്നാണെ”ന്ന് 2011 ലെ യുകെ സെന്‍സസ് പറയുന്നു. ”അഞ്ചു വയസില്‍ താഴെയുള്ള 3.5 ദശലക്ഷം കുട്ടികളില്‍ 3,20,000 മുസ്ലിങ്ങളാണ്. താരതമ്യത്തിന് അഞ്ചു വയസില്‍ താഴെയുള്ള ക്രിസ്ത്യാനികള്‍ 43 ശതമാനമാണ്.”

പാമെല്ല തുടരുന്നു, ”എന്താണ് അതുകൊണ്ട് പ്രശ്‌നം? ഇങ്ങനെ ചിന്തിക്കുന്നത് വംശീയമായ കാഴ്ചപ്പാടാണെന്ന് മാധ്യമങ്ങള്‍ പറയും. പക്ഷെ, ഇത് വംശീയ പ്രശ്‌നമല്ല, സ്വാംശീകരണത്തിന്റെ കാര്യമാണ്. യുകെയിലേക്കും യുഎസിലേക്കും വരുന്ന ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ദക്ഷിണേഷ്യക്കാര്‍, ആഫ്രിക്കക്കാര്‍ എന്നിവര്‍ക്കൊന്നും അവരുടെ പുതിയ രാജ്യവുമായി ഇണങ്ങിച്ചേരാന്‍ ഒരു പ്രശ്‌നവുമില്ല. പാശ്ചാത്യ സര്‍ക്കാരിനും സാമൂഹ്യസ്ഥാപനങ്ങള്‍ക്കും ബദലായി ഇസ്ലാമിക നിയമങ്ങള്‍ പ്രതിഷ്ഠിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ആദ്യത്തെയാളുകള്‍ പാശ്ചാത്യലോകത്തേക്ക് കുടിയേറ്റക്കാരായി വന്ന മുസ്ലിങ്ങളാണ്. മുസ്ലിങ്ങള്‍ പാശ്ചാത്യരാജ്യങ്ങളിലേക്ക് വരുന്നത് റെഡിമെയ്ഡ് സാമൂഹ്യക്രമവും ഗവണ്‍മെന്റു (ഷരിയ) മായിട്ടാണ്. നമ്മുടേതിനേക്കാള്‍ കേമമാണെന്ന് വിശ്വസിക്കുകയും അവര്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.”

”കോളനിവല്‍ക്കരണ ശക്തികളെയോ ശത്രുതയുള്ള ആക്രമണകാരിയേയോ ഇറക്കുമതി ചെയ്താല്‍ ഒരുരാജ്യത്തിന് എന്തു സംഭവിക്കും? ‘സ്ലേവറി, ടെററിസം ആന്റ് ഇസ്ലാം: ഹിസ്‌റ്റോറിക്കല്‍ റൂട്ട്‌സ് ആന്റ് കണ്ടമ്പററി ത്രെട്ട്’ എന്ന തന്റെ പുസ്തകത്തില്‍ ഡോ.പീറ്റര്‍ ഹാമണ്ട് പറയുന്നത് മുസ്ലിം ജനസംഖ്യ വളരുന്നതോടെ പ്രത്യേക സൗകര്യങ്ങള്‍ക്കുള്ള ആവശ്യങ്ങള്‍ വളരുമെന്ന് പറയുന്നു. ഇപ്പോള്‍ യുഎസില്‍ ഉള്ളതുപോലെ മുസ്ലിം ജനസംഖ്യ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനത്തില്‍ താഴെയുള്ളപ്പോള്‍ അവര്‍ പൊതുവേ ശാന്തരും സഹിഷ്ണുതയുള്ളവരുമാണ്. മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതോടെ ആവശ്യങ്ങളും വര്‍ദ്ധിക്കും, ഹലാല്‍ മാംസത്തിനുവേണ്ടി, ശരിയ കോടതികള്‍ക്കുവേണ്ടി, വേറെയും ആവശ്യങ്ങള്‍ക്കുവേണ്ടി.

”മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതോടെ അക്രമാസക്തമായ വിരട്ടലുകളും അരാജകത്വവും വര്‍ദ്ധിക്കും. യൂറോപ്പില്‍ ശരിയ ഭരണമുള്ളിടത്തെല്ലാം ഇത് ദൃശ്യമാണ്. അവിടെ ഭരണകക്ഷിക്ക് നിയന്ത്രണം നഷ്ടമായി.

മുസ്ലിം ജനസംഖ്യ 20 ശതമാനമാവുമ്പോള്‍ ലഹളകള്‍, ജിഹാദി സേനകള്‍, മതസ്ഥാപനങ്ങള്‍ ചുട്ടെരിക്കുക, 40 ശതമാനമാവുമ്പോള്‍ ബോസ്‌നിയ, ഛഡ്, ലെബനന്‍ എന്നിവിടങ്ങളിലെപ്പോലെ കൂട്ടക്കൊലകള്‍, വല്ലപ്പോഴും ജിഹാദി ഭീകരാക്രമണങ്ങള്‍. ”അതിനപ്പുറം മുസ്ലിങ്ങള്‍ ഭൂരിപക്ഷമാവുമ്പോള്‍ ശരിയയുടെ ആധാരത്തില്‍ വിവേചനങ്ങളും അമുസ്ലിങ്ങളെ പീഡിപ്പിക്കലും ചിലപ്പോള്‍ ബംഗ്ലാദേശിലും മറ്റിടങ്ങളിലും കണ്ടതുപോലെയും ഈജിപ്തിലും സിറിയയിലും സംഭവിക്കാന്‍ പോകുന്നതുപോലെയുള്ള അമുസ്ലിങ്ങളുടെ വംശനശീകരണവുമായിരിക്കും.

”പാശ്ചാത്യലോകത്തേക്ക് മുസ്ലിം വിഭാഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിന്റെ വിഷഫലം കാണാനുണ്ട്: കെന്‍ടിക്കിയില്‍ ആയുധമെടുക്കുന്നവരും, കാനഡയില്‍ നാലു പുത്രന്മാരെ കഴുത്തറക്കുന്ന മുസ്ലിമും, യുഎസില്‍ താമസിച്ച് പുറമെ ജിഹാദ് സംഘടിപ്പിക്കുന്ന മുസ്ലിങ്ങളും, അങ്ങനെ പലരും…”

ഡാനിയല്‍ ബൈമാന്റെ നിഗമനത്തില്‍ യൂറോപ്യന്‍ മുസ്ലിങ്ങളുടെ കടുത്ത രോഷവും നീരസവും മൗലികവാദികളാകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് യൂറോപ്യന്‍ ഭീകരവാദത്തിന്റെ കാരണം. യൂറോപ്പിലേക്കു വരുന്ന പുതിയ അഭയാര്‍ത്ഥികള്‍ അഭയം ലഭിച്ചതില്‍ കൃതാര്‍ത്ഥരാണ്. പക്ഷെ, വളരാനുള്ള വിഭവങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അവര്‍ തീവ്രവാദത്തിന്റെ ഇരകളാകാമെന്ന അപകടമുണ്ട്. ”പ്രാദേശികവിഭാഗങ്ങളുമായി അവര്‍ സമവായത്തിന് തയാറല്ലെങ്കില്‍ മുസ്ലിം-അമുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്ഥായിയാക്കാനോ വര്‍ദ്ധിപ്പിക്കാനോ ഉള്ള അപകടസാദ്ധ്യതയുണ്ട്”.

ഈ വര്‍ഷം യുഎസില്‍ വന്ന അഭയാര്‍ത്ഥികളില്‍ പകുതിയും മുസ്ലിങ്ങളാണെന്ന് പ്യൂ റിസര്‍ച്ച് സെന്ററിലെ ഫിലിപ് കോണര്‍ പറയുന്നു. 2015 ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഇതുവരെയുള്ള 2016 സാമ്പത്തിക വര്‍ഷത്തില്‍ 63,000 അഭയാര്‍ത്ഥികളില്‍ 28,957 പേര്‍ (46%) മുസ്ലിങ്ങളാണ്. കണക്ക് ലഭ്യമായ 2002 മുതല്‍ ഏറ്റവും വലിയ സംഖ്യയാണിത്. മുസ്ലിം അഭയാര്‍ത്ഥികളില്‍ പകുതിയും രണ്ടുരാജ്യങ്ങളില്‍ നിന്നാണ് – സിറിയയും (8,511) സൊമാലിയയും (7,234). ഇറാഖ് (6,071), മ്യാന്‍മര്‍ (2,554), അഫ്ഗാനിസ്ഥാന്‍ (1,948), മറ്റുരാജ്യങ്ങളില്‍ നിന്ന് 2,639.

യൂറോപ്പില്‍ പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫില്‍നിന്നും ആഫ്രിക്കയില്‍നിന്നും പലായനം ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ നേരിടുന്ന റഷ്യയിലും ഹംഗറിയിലും ഇറ്റലിയിലും സമാന ഫലങ്ങളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.