Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വെളുത്തച്ഛനും സ്ത്രീകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 09:40 pm IST
in Samskriti

വെളുത്തച്ചന്‍ വിഷയത്തില്‍ ഞാനെഴുതിയ ഒരു കുറിപ്പ് ജൂലൈ 30 ലെ ജന്മഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ വെളുത്തച്ചന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യത്തിനുപരി ഉന്നയിച്ചിരുന്ന പല സുപ്രധാന ചോദ്യങ്ങള്‍ക്ക് ആരും ഉത്തരം തന്നിട്ടില്ല. ചുരുങ്ങിയ പക്ഷം ഊഹോപോഹങ്ങളും കേട്ടുകേള്‍വിക്കഥകളും ചരിത്ര യാഥാര്‍ത്ഥ്യമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് ഒഴിവാകുമെന്ന് കരുതി.

ഇന്നിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശബരിമല ചര്‍ച്ചകളില്‍, ചിലര്‍ക്ക് പരാമര്‍ശിക്കാതിരിക്കാന്‍ കഴിയാത്ത പേരായി വെളുത്തച്ചന്‍. സുപ്രീം കോടതിയില്‍ താന്‍ കക്ഷിചേര്‍ന്നിട്ടുള്ള കേസിന്റെ കാര്യം ചര്‍ച്ചകളില്‍ പറയുന്ന ഒരു തന്ത്രിപ്പയ്യന്‍, കേസില്‍ ക്രൈസ്തവ സഭയുടെ സഹായത്തിന് പ്രത്യുപകാരമായിട്ടാണോ വെളുത്തച്ചന്‍ പ്രചാരണം നടത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ഒരേസമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് വേട്ടയാടുകയും ചെയ്യുന്ന മതാധിനിവേശത്തിന്റെ ഇത്തരം കുടിലതകള്‍ തിരിച്ചറിയാന്‍ രാജിവ് മല്‍ഹോത്ര എഴുതിയ ‘ബ്രേക്കിംഗ് ഇന്ത്യ’ പോലുള്ള ആധികാരിക പുസ്തകങ്ങള്‍ ഒരാവര്‍ത്തിയെങ്കിലും വായിക്കണം.

ഒരിക്കലും ഭാരതത്തില്‍ വന്നിട്ടില്ലാത്ത സെബാസ്ത്യനോസും, ഭഗവാന്റെ കാലഘട്ടത്തിനുശേഷം നാനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിച്ചിരുന്ന ഫാദര്‍ ഫിനിഷ്യോയും അയ്യപ്പന്റെ സമകാലീനനായ വെളുത്തച്ചന്‍ ആവാന്‍ കഴിയില്ല എന്ന് ചരിത്ര വസ്തുതകളുടെ വെളിച്ചത്തില്‍ വ്യക്തമാണ്.

വെളുത്തച്ചന്‍ കഥക്ക് നിലനില്‍ക്കാന്‍ മറ്റെന്തെങ്കിലും വഴി തേടണം. വ്യക്തിപരമായ ദൗത്യംപോലെ ഏറ്റെടുത്തിരിക്കുന്ന ഈ വിഷയത്തില്‍ ഓരോ ട്വിസ്റ്റ് വരുമ്പോഴും ഉത്തരങ്ങളെക്കാളേറെ പുതിയ ചോദ്യങ്ങളുണ്ടാക്കുകയാണ്. പി. ആര്‍. രാമവര്‍മ്മ രാജ എഴുതിയ ‘ശബരിമല ശ്രീ അയ്യപ്പന്‍ ചരിത്രം’ തുടങ്ങിയ പുസ്തകങ്ങളിലെ പരാമര്‍ശങ്ങളാണ് വെളുത്തച്ഛന്റെ അസ്തിത്വം സ്ഥാപിക്കാന്‍ ഉദ്ധരിച്ചു കാണുന്നത്. തൃപ്തികരമായി ഉത്തരം കണ്ടെത്താന്‍ കഴിയാത്ത അനേകം ചോദ്യങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവ് സ്വന്തം യുക്തിയും ഊഹങ്ങളും ഉത്തരങ്ങളായി അവതരിപ്പിക്കുകയാണ് ആ പുസ്തകത്തില്‍. അതിന് നിര്‍ബന്ധിതനാണ് എന്ന് ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കിയിട്ടുമുണ്ട്.

അതായത്, അതൊന്നും ചരിത്ര വസ്തുതകളല്ല. അതില്‍ വെളുത്തച്ചനെപ്പറ്റി പറയുന്നതിങ്ങനെ: ”വാവരെപ്പോലെതന്നെ അയ്യപ്പന്റെ ശിഷ്യത്വം സ്വീകരിച്ച അന്യമതസ്ഥനാണ് ക്രിസ്ത്യാനിയായ ‘സെബാസ്ത്യനോസ് പുണ്യവാളന്‍’. ഈ ക്രിസ്ത്യാനി ‘വെളുത്തച്ചന്‍’ എന്നാണ് അയ്യപ്പകഥകളില്‍ അറിയപ്പെടുന്നത്. ‘വെളുത്തച്ചന്‍ ‘ ക്രിസ്ത്യാനിയായ ഒരു യൂറോപ്യനാവാനും വയ്യായ്‌കയില്ല’…..

‘അവിടെ അര്‍ത്തുങ്കല്‍ പള്ളിയിലെ സെബാസ്ത്യനോസ് പുണ്യവാളനാണ് ‘വെളുത്തച്ചന്‍’ എന്നാണ് വിശ്വാസം. ഡച്ചുകാര്‍ സ്ഥാപിച്ചതാണ് ഈ പള്ളി. ” ചരിത്രപരമായി നിലനില്‍ക്കാത്ത പ്രാദേശിക വിശ്വാസം ആവര്‍ത്തിക്കുക മാത്രമാണ് രാമവര്‍മ്മ.

സെബാസ്ത്യനോസ് അല്ലാത്ത മറ്റൊരു യൂറോപ്യനാണ് വെളുത്തച്ചനെങ്കില്‍ തെളിവുകളെവിടെ? അര്‍ത്തുങ്കല്‍ പള്ളിയിലെ വികാരി പറയുന്ന കഥകള്‍ക്ക് ആധാരമെന്ത്? സെബാസ്ത്യനോസും ഫാദര്‍ ഫിനിഷ്യോയും അല്ലാതെ മൂന്നാമതൊരാളാണ് വെളുത്തച്ചന്‍ എന്ന വാദം പള്ളിക്കാര്‍ അംഗീകരിക്കുന്നുണ്ടോ? സെബാസ്ത്യനോസിന്റെ പേരിലുള്ള പള്ളിക്ക് ഈ ‘യഥാര്‍ത്ഥ’ വെളുത്തയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം തുറന്നുസമ്മതിക്കുമോ?

വെളുത്ത, കറുത്ത തുടങ്ങിയ പേരുകള്‍ അരയ സമുദായക്കാരില്‍ സാധാരണമായിരുന്നു. ഒരുപക്ഷേ ആ പേരില്‍ അയ്യപ്പസ്വാമിയുടെ സമകാലീനനും സുഹൃത്തുമായി ഒരാള്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ക്രിസ്ത്യാനിയായി ചിത്രീകരിക്കപ്പെടുന്നത് മുന്‍ പറഞ്ഞ അതേ തെറ്റിദ്ധാരണയുടെ ഫലം തന്നെയായിരിക്കില്ലേ? ഒന്നുകൂടി കടന്നു ചിന്തിച്ചാല്‍, അരയനായ വെളുത്തയുടെ അനന്തര തലമുറകളില്‍ പെട്ട ആരെങ്കിലും മതംമാറി ചേര്‍ന്ന പുതുവിശ്വാസത്തെ പിന്നീട് അഭിനവ ചരിത്രകാരന്മാര്‍ അറിയാതെയോ, ബോധപൂര്‍വ്വമായ അജണ്ടകളുടെ ഭാഗമായോ പുറകിലേക്ക് വലിച്ചു നീട്ടിയതായിക്കൂടെ?

അയ്യപ്പസ്വാമിയുടെ ‘ഉറ്റ ചങ്ങാതിമാരായിരുന്ന’ ഇവരുടെ ഖബറോ കല്ലറയോ ഒന്നും കണ്ടു കിട്ടാത്തതെന്ത്? അര്‍ത്തുങ്കല്‍ പള്ളിയില്‍ കല്ലറ ഉള്ളതായി കേട്ടിട്ടില്ല. വാവരും വെളുത്തയും ചരിത്രപുരുഷന്മാര്‍ ആണെങ്കില്‍, അയ്യപ്പനെ പിന്തുടര്‍ന്ന അവര്‍ സനാതന ധര്‍മ്മമാര്‍ഗ്ഗമാണ് അവലംബിച്ചിരുന്നത് എന്നു വ്യക്തം. യോഗികള്‍ക്കുചിതമായ രീതിയില്‍ ബ്രഹ്മവിലയം പ്രാപിച്ച് ശരീരം ഉപേക്ഷിക്കുകയോ, ചിതാഭസ്മമായി മണ്ണില്‍ ലയിക്കുകയോ ആണ് അവര്‍ ചെയ്തിരിക്കുക.

ഇപ്പോള്‍ ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് ചര്‍ച്ച. ആഗോള ഭീകര സംഘടന, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം മലയാളികളെ ഭീകരക്യാമ്പുകളില്‍ എത്തിച്ചതോ, ലൗ ജിഹാദോ, തീവ്രവാദത്തിന് പണം കണ്ടെത്താന്‍ കൊള്ളകളും ലഹരികടത്തും വ്യാപകമായതോ ഒന്നും ആര്‍ക്കും ചര്‍ച്ചയിലില്ല. ചിരിക്കണോ കരയണോ എന്നറിയാതെ ധര്‍മ്മസങ്കടത്തില്‍ പെട്ടുഴറുകയാണ് കേരളത്തിലെ സാധാരണക്കാരായ ഹിന്ദുക്കള്‍. ഈ ചര്‍ച്ചയിലും വെളുത്തച്ചന്‍ വരുമ്പോള്‍ ക്രൈസ്തവ സഭയേക്കാള്‍ താല്‍പ്പര്യം അവര്‍ക്കുണ്ടെന്ന് തോന്നിപ്പോകുന്നു. ഹിന്ദുവിന്റെയും ശബരിമലയുടെയും മഹത്വം ഉദ്‌ഘോഷിക്കാന്‍ വാവരെന്നും വെളുത്തച്ചനെന്നുമുള്ള ഊന്നുവടികളുടെ ആവശ്യമുണ്ടോ ?

ഒരു ടിവി ചര്‍ച്ചയില്‍ (ടൈംസ് നൗ) സ്ത്രീപക്ഷം പിടിച്ച് ശബരിമലയെ അധിക്ഷേപിക്കാന്‍ എത്തിയ രഞ്ജന കുമാരി (‘Center for Social Research’ CSR) എന്ന എന്‍ജിഒയുടെ ഡയറക്ടറാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്സ് 90% വിദേശ പണമാണ്. ഏറ്റവും കൂടുതല്‍ പണം കൊടുത്തത് ‘Inter church Cooperative (ICCO), Netherlands ആണെന്ന് ‘The Male Factor’ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 2006 മുതല്‍ മാത്രം 3.6 കോടി രൂപ കൊടുത്തു. നെതര്‍ലാണ്ട്‌സ് വിദേശകാര്യ വകുപ്പിന്റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന പ്രൊടെസ്റ്റന്റ് ചര്‍ച്ചിന്റെ സംഘടനയാണിത്. വലതുപക്ഷ കത്തോലിക്ക സംഘടനയായ ‘Hans Siedel Foundation’ ആണ് പണം കൊടുക്കുന്ന മറ്റൊരു ഗ്രൂപ്പ്. ഹിന്ദുധര്‍മ്മം ഉള്‍പ്പെടെയുള്ള പ്രാചീന സംസ്‌ക്കാരങ്ങളെ ‘പേഗന്‍’ എന്നും, ചെകുത്താന്‍ സേവ എന്നെല്ലാം അധിക്ഷേപിക്കുകയും, തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇത്തരം പള്ളി സംഘടനകള്‍. അവര്‍ എന്തുകൊണ്ടാണ് ഹിന്ദുസ്ത്രീകളുടെ അവകാശത്തിനു മുറവിളി കൂട്ടുന്നത്? ഇവിടെയാണ് രണ്ടു വശത്തുംനിന്ന് യുദ്ധം കൊഴുപ്പിക്കുന്ന സഭാതന്ത്രം.

നമ്മുടെ സംസ്‌ക്കാരത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ കുടുംബത്തിലെ സ്ത്രീകളാണ് എന്നവര്‍ക്കറിയാം. അവരെ പുരുഷ സമൂഹത്തിനെതിരെ തിരിക്കുകയാണ് ഒന്നാമത്തെ ലക്ഷ്യം. അങ്ങനെ, യുവജനങ്ങളില്‍ ഭാരതീയമായ എല്ലാറ്റിനോടും നിഷേധം വളര്‍ത്തുക. കോടതിവിധി മുഖേനയോ മറ്റോ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കുമായി ശബരിമല തുറന്നു കൊടുത്താലും വിശ്വാസികളായ സ്ത്രീകള്‍ കാത്തിരിക്കാന്‍ തയ്യാറാകും. കുറേ ഫെമിനിസ്റ്റുകളും തിരിച്ചറിവില്ലാതെ അവരെ പിന്തുടരുന്നവരും ആഘോഷിക്കാന്‍ ചെന്നേക്കാം. അതോടെ ശബരിമലയെ ഇപ്പോള്‍ അതാക്കി നിലനിര്‍ത്തിയിരിക്കുന്ന ഭക്തകോടികളുടെ വിശ്വാസങ്ങളില്‍ വിള്ളല്‍ വീഴും. അവരില്‍ വലിയൊരു പങ്ക് ക്രമേണ അവിടേക്ക് വരാതെയുമാകാം. ശനിസിംഘ്‌നാപൂരിലെ ക്ഷേത്ര ഭക്തരായ ഗ്രാമീണരില്‍ ഇപ്പോള്‍ തന്നെ അത്തരമൊരു വികാരം പടര്‍ന്നുപിടിച്ചു കഴിഞ്ഞു എന്ന് കേള്‍ക്കുന്നു. ഈ വിശ്വാസത്തകര്‍ച്ചയാണ് ഇവാഞ്ചലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആത്യന്തികമായി ലക്ഷ്യംവയ്‌ക്കുന്നത്.

ശബരിമലയില്‍ സ്ത്രീകളുടെ സ്ഥാനത്തെ വിശദീകരിക്കാന്‍ മാളികപ്പുറത്തമ്മയുടെ കാര്യം തെറ്റായി വ്യാഖ്യാനിക്കുന്നവരുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും, ദേവസ്വം ബോര്‍ഡ് കമ്മീഷണറുമായിരുന്ന സി.പി. നായര്‍ ലേഖനത്തില്‍ ചോദിക്കുന്നു: നൈഷ്ഠിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പനെക്കുറിച്ച് ഇതുപോലുള്ള വിലകുറഞ്ഞ കഥകള്‍ പ്രചരിപ്പിക്കുന്ന നാണക്കേട് ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?

തന്ത്രിമാരായിരുന്ന കണ്ഠര് മഹേശ്വരരോടും നീലകണ്ഠരരോടും രാജീവരരോടും ഈ വിഷയം അദ്ദേഹം ചോദിച്ചു. ഉപദേവത എന്ന നിലക്ക് മാത്രമാണ് ദേവിയുടെ എഴുന്നള്ളത്ത് എന്നല്ലാതെ അതിന് അയ്യപ്പന്റെ വിവാഹ വാഗ്ദാനം എന്ന കല്‍പ്പിത കഥയുമായി ബന്ധമില്ല എന്നദ്ദേഹം പറയുന്നു. മാളികപ്പുറത്തമ്മ അയ്യപ്പന്റെ ഉപാസനാ മൂര്‍ത്തിയായ പരാശക്തിയാണെന്നാണ് തന്ത്രിമാരില്‍ നിന്ന് അദ്ദേഹം അറിഞ്ഞത്. വെളുത്തച്ചന്‍ കഥയേയും സി.പി. നായര്‍ നിശിതമായി ചോദ്യം ചെയ്യുന്നു. അഭിനവ കൊട്ടാരത്തില്‍ ശങ്കുണ്ണിമാരെ കരുതിയിരിക്കാന്‍ ഹിന്ദുസമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ശബരിമലയും സ്വാമി അയ്യപ്പനും ഇനിയും വളരെയധികം ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാകേണ്ട വിഷയമാണ്.

പിന്‍കുറിപ്പ്: ഹിന്ദുധര്‍മ്മത്തെ മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാണ് ശബരിമല. അവിടത്തെ ആചാരങ്ങളും പൂങ്കാവനവും സനാതന ധര്‍മ്മത്തെ യഥാതഥമായി പ്രതിനിധീകരിക്കുന്നു. ജീവജാലങ്ങള്‍ ഐക്യത്തോടെ പുലരുന്ന ജൈവ വ്യവസ്ഥയാണ് സ്വാഭാവിക വനം. അവിടെ എല്ലാറ്റിനും നാമ്പിടാനും വളരാനും നിലനില്‍ക്കാനും അവസരമുണ്ട്.

സെമിറ്റിക്ക് മതങ്ങളെ താരതമ്യപ്പെടുത്താവുന്നത് ളാഹ എസ്റ്റേറ്റിനോടാണ്. പ്രകൃത്യാ ഉള്ള ആവാസവ്യവസ്ഥയെ വെട്ടിത്തെളിച്ച് പരുവപ്പെടുത്തിയ ഭൂമിയില്‍ മുള്ളുവേലികളാല്‍ സംരക്ഷിക്കപ്പെട്ട് രാസവളവും കീടനാശിനിയുംകൊണ്ട് വളര്‍ത്തപ്പെടുന്ന ഏകവിള തോട്ടമാണ് അത്. ദൂരക്കാഴ്ചയില്‍ അതും ഒരു വനത്തിന്റെ പ്രതീതി നല്‍കുമെങ്കിലും സ്വാഭാവിക വനത്തില്‍ നിലനില്‍ക്കുന്ന ആവാസ വ്യവസ്ഥ അവിടില്ല. ഉണ്ടാവില്ല. എപ്പോഴാണോ കീടനാശിനിയുടെയും മുള്ളുവേലിയുടേയും സംരക്ഷണം ഇല്ലാതാകുന്നത്, അവിടം വീണ്ടും സ്വാഭാവിക വനമായി മാറും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

പുതിയ വാര്‍ത്തകള്‍

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.