Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറക്കാനാവാത്ത ഓണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 08:42 pm IST
inSamskriti

 

അഞ്ച് പത്തായം നിറയെ നെല്ലുണ്ട്. രണ്ടുപെട്ടിപ്പത്തായം നിറയെ പുഴുങ്ങല്ലരിയുണ്ട്. വലിയൊരു ചീനഭരണിനിറയെ ഉണങ്ങല്ലരിയുമുണ്ട്. അതുവാസ്തവം.

ആറിടങ്ങഴി അരി, ഒരു കുഴിയല്‍ വെളിച്ചെണ്ണ, ചായ, കാപ്പി, പഞ്ചസാര തുടങ്ങിയവയുടെ ചെറുപൊതികള്‍. കാര്യസ്ഥന്‍ എടുത്തുതരും.

അതുകൊണ്ട് ഒരുദിവസത്തെ ചെലവ് കഴിഞ്ഞുകൊള്ളണം. ആരെങ്കിലും വിശേഷിച്ചുവന്നാല്‍ അവസാനം കഴിക്കുന്നയാള്‍ പട്ടിണിയാവും. ആ നറുക്ക് മിക്കവാറും അമ്മയ്‌ക്കുതന്നെയാവുംവീഴുക. പ്രാതല്‍ നിവേദ്യച്ചോറാണ്. ഉപ്പിന്‍ കല്ലും ചീനിമുളകും. അതാണ് അതിലേക്കുള്ളകൂട്ട്. ഭാഗ്യമുണ്ടെങ്കില്‍ ഒരു തുള്ളിതൈര് കിട്ടി എന്നുവവരും.

ഉച്ചക്ക് ചേമ്പിന്‍ തണ്ട് കൂട്ടാന്‍. മുരിങ്ങയില ഉപ്പേരി. വളപ്പില്‍ നിറയെ കായക്കുലകളുണ്ട്. വല്ലമുച്ചീര്‍പ്പനും മൂത്താല്‍ കായമെഴുക്കുപുരട്ടിയുണ്ടാവും. അന്ന് മുരിങ്ങയിലയുടെ സ്ഥാനം കൂട്ടാനിലേക്ക് താഴും എന്നുമാത്രം. ഉപ്പുമാങ്ങയ്‌ക്കും ശ്രോ.. എന്നൊരുസംഭാരത്തിനും എന്നും ഒരേസ്ഥാനം തന്നെ.

കര്‍ക്കടകം പന്ത്രണ്ടുവരെ ഗണപതിഹോമമുണ്ട്. അതില്‍ ബാക്കിവരുന്ന തേങ്ങ ചേമ്പിന്‍തണ്ടു കൂട്ടാനില്‍ ചതച്ചുചേര്‍ക്കും. ആ ഒരു സ്വാദ് ഇന്നും എന്റെ നാവിന്‍ തുമ്പത്തുണ്ട്.

അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് ഓണക്കാലം എന്നാല്‍ ഉത്സവക്കാലമാണ്. കടലാസു ചുരുട്ടിക്കെട്ടിയുണ്ടാക്കിയ പന്തുകൊണ്ട് തലപ്പന്ത് കളിക്കും. ആട്ടക്കളം നില്‍ക്കും. ചൊട്ടയും മണിയും കളിക്കും. കൈകൊട്ടിക്കളിക്കുന്ന സ്ത്രീകളുടെ ഇടയിലേക്ക് പന്തുതട്ടി അവരെ ദേഷ്യം പിടിപ്പിക്കും. – കളിയല്ല ഞങ്ങളുടെ ഓണത്തിന്റെ ആകര്‍ഷണം.

ഓണക്കാലത്ത് പഴും നുറുക്കാണ് പ്രാതല്‍. പഴംനുറുക്കില്‍ പപ്പടം പൊടിച്ചുചേര്‍ത്ത് ഉരുളയാക്കി അതില്‍ വറുത്തുപ്പേരി ഒട്ടിച്ചുവച്ച് വായിലേക്ക് ഒരു തള്ളുണ്ട്. പിന്നെ ഉച്ചക്ക് ഊണിന് കാളനും ഓലനും ഉണ്ടാവും. അന്നൊക്കെ ആട്ടപ്പിറന്നാള്‍ക്ക് പോലും ഉണ്ടാവാത്ത കാച്ചിയ പപ്പടവും വറുത്തുപ്പേരിയും ഉണ്ടാവും. -ഒരോണംകഴിഞ്ഞാല്‍ അടുത്ത ഓണംവരെ ദിവസമെണ്ണിയാണ് കാത്തിരിക്കാറ്.

എനിക്ക് ആറോ ഏഴോ വയസ്സായകാലം. അത്തപൂവിട്ടു. അത്തം പത്തോണം. കൗണ്ട്ഡൗണിലേക്ക് വേഗതകൂടി. കായവെട്ടിക്കൊണ്ടുവന്നു പഴുക്കയിട്ടു. മൂത്തതുനോക്കി വറുത്തു. പപ്പടവും പച്ചക്കറികളും അറയില്‍ നിറഞ്ഞു. നെഞ്ച് കൂരച്ചിരിക്കുന്നു. വയറ് തൂങ്ങിയിരിക്കുന്നു. കവിള്‍ വീര്‍ത്തിരിക്കുന്നു. കാര്യസ്ഥനാണ് കണ്ടുപിടിച്ചത്.

എലമുറി കാര്യസ്ഥന്‍ വേലായുധന്‍ ചെട്ടിയാര്‍ എന്നെചുമലിലേറ്റി ചാത്തരമ്മാന്‍ വൈദ്യരുടെ മുന്നില്‍ എത്തി.

ഗ്രഹണിയാണ.് മൂന്നുവെയ്‌പ്പ് കഷായം കുടിക്കണം. ചാത്തരമ്മാന്‍ വിധിച്ചു.

എല്ലാവരും ഓണസദ്യ വാരിവലിച്ച് ഉണ്ണുമ്പോള്‍ എനിക്ക് അഷ്ടചൂര്‍ണ്ണം ഇട്ട് ഉരുട്ടിയ ചോറ്. ‘എനിക്ക് ചോറുണ്ണണം’ ഞാന്‍ കരഞ്ഞു. ആരുകേള്‍ക്കാന്‍? ചാത്തരമ്മാന്‍ നിര്‍ദ്ദേശിക്കുന്ന പഥ്യം ഒഴിവാക്കാന്‍ ആര്‍ക്കാണ് ധൈര്യം? എന്റെ കരച്ചില്‍ കൂടി. അമ്മ എന്നെ വലിച്ചിഴച്ചുകൊണ്ടുപോയി തൊട്ടി അറയില്‍ ഇട്ടടച്ചു. വീണ്ടും ഞാന്‍ കരഞ്ഞപ്പോള്‍ രണ്ടുകിട്ടുകയും ചെയ്തു. എന്തിനേറെ പറയുന്നു ആവര്‍ഷം എന്റെ മാത്രമല്ല എല്ലാവരുടേയും ഓണം ഗോപിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.