കൊച്ചി: ഒളിംപിക്‌സ് ബാഡ്മിന്റണ്‍ വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിനെ കീര്‍ത്തിലാല്‍സ് ആദരിച്ചു. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണം, വജ്രം എന്നിവ കൊണ്ട് രൂപകല്‍പന ചെയ്ത മിനി ബാഡ്മിന്റണ്‍ റാക്കറ്റ് കീര്‍ത്തിലാല്‍സ് ഡയറക്ടര്‍ സുരാജ് ശാന്തകുമാര്‍ സിന്ധുവിന് സമ്മാനിച്ചു.
















