ന്യൂയോര്‍ക്ക്: നാലിനം ജിറാഫുകളുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഡിഎന്‍എയില്‍ നടത്തിയ പരീക്ഷണങ്ങളാണ് കണ്ടെത്തലിലേക്ക് വഴിവെച്ചത്.
പഠനഫലം കറന്റ് ബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് തെക്കന്‍ ജിറാഫ്, മസായി ജിറാഫ്, റെറ്റിക്കുലറ്റേഡ് ജിറാഫ്, വടക്കന്‍ ജിറാഫ് എന്നിവയാണിവ. ഇതുവരെ ഒരിനം ജിറാഫ് മാത്രമേയുള്ളുവെന്നായിരുന്നു ധാരണ. ഇന്ന് ലോകമെമ്പാടുമായി ഒരു ലക്ഷത്തില്‍ താഴെ ജിറാഫുകളേയുള്ളുവെന്നാണ് കണക്ക്.
















