Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

രാജകുടുംബാംഗം അന്തരിച്ചാല്‍ ക്ഷേത്രം അടച്ചിടേണ്ടെന്നു ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 09:48 pm IST
inPathanamthitta

പത്തനംതിട്ട: പന്തളം രാജകുടുംബത്തിലെ ഏതെങ്കിലും ഒരംഗം മരണമടഞ്ഞാല്‍ ശബരിമല അയ്യപ്പനും അശുദ്ധി ഉള്ളതിനാല്‍ പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം 11 ദിവസം അടച്ചിടുന്ന പതിവ് നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘവും ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമിതിയും അപലപിച്ചു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ശബരിമല ശാസ്താ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രം. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരമാണ് ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി നിര്‍ത്തലാക്കിയത്. ജൂണ്‍ 14നു പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് കൊട്ടാരത്തിലും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികള്‍ക്കും ലഭിച്ചത്. 2014 നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തിയ ദേവപ്രശ്‌നവിധിപ്രകാരമാണ് ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നതെന്നാണ് ഉത്തരവില്‍ ഉള്ളത്. എന്നാല്‍ പന്തളംകൊട്ടാരവും തന്ത്രിയുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നാണ് പ്രശ്‌നച്ചാര്‍ത്തില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ഇതിനു വിരുദ്ധമായാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചതെന്നും ചൂണ്ടിക്കാട്ടി പന്തളംകൊട്ടാരം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു നിവേദനം നല്‍കി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കായി വാദിക്കുകയും ഉപവാസയജ്ഞം നടത്തുകയും ചെയ്ത ബോര്‍ഡ് ഇതിനു ഘടക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഉചിതമല്ല. ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ നഗ്‌നമായ ലംഘനമാണ് ഈ നടപടിയെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പന്തളം കൊട്ടാരത്തോടും ക്ഷേത്രത്തിനോടും ദേവസ്വം ബോര്‍ഡ് കാണിച്ച അനീതിയ്‌ക്കെതിരേ കോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ 15നു രാവിലെ 10നു നിര്‍വാഹക സംഘത്തിന്റെ പൊതുയോഗം ചേരുമെന്നു സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനു 25നു രാവിലെ 10നു ക്ഷത്രിയ ക്ഷേമസഭയുടെ സംസ്ഥാന നേതൃയോഗം തിരുവനന്തപുരം സുന്ദരവിലാസം കൊട്ടാരത്തില്‍ ചേരുമെന്നു ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാന്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എന്‍. സുരേന്ദ്രനാഥവര്‍മ്മ അധ്യക്ഷത വഹിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

India

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.