Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനവാസി വിധവയ്‌ക്ക് വീട് : മന്ത്രിയുടെ നിര്‍ദേശത്തിന് പുല്ലുവില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 09:07 pm IST
in Wayanad

കല്‍പ്പറ്റ : വനവാസി വിധവയ്‌ക്ക് വീട് അനുവദിക്കണമെന്ന ഉത്തരവ് വെച്ചുതാമസിപ്പിച്ച പട്ടികവര്‍ഗ വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തിനും പു ല്ലുവില കല്‍പ്പിക്കുന്നു. പുല്‍പള്ളി പഞ്ചായത്തിലെ പതിനാറാംവാര്‍ഡില്‍പ്പെട്ട കാപ്പിക്കുന്ന് താഴെക്കാപ്പ് പണിയ കോളനിയിലെ പരേതനായ അനന്തന്റെ ഭാര്യ കാക്കിക്ക് ഭവനനിര്‍മാണസഹായം അനുവദിക്കുന്നതിലാണ് ഉദ്യോഗസ്ഥര്‍ക്ക് വിമുഖത.

പഞ്ചായത്തിനു നല്‍കിയ അപേക്ഷകള്‍ വെറുതെയായതിനെത്തുടര്‍ന്ന് കാക്കിയും കുടുംബവും സ്വന്തം നിലയ്‌ക്ക് തുടങ്ങിയ വീടുപണി പണമില്ലാത്തതിനാല്‍ പാതിവഴിലായത് ജന്മഭൂമി ഉള്‍പ്പെടെ മാധ്യ മങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതോടെ കാക്കിയെ സ്‌നേഹവീട് സമ്പൂര്‍ണ ഭവനപദ്ധതി ഗുണഭോക്താവാക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്കും ബത്തേരി ടിഡിഒയ്‌ക്കും അന്ന ത്തെ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. ഈ വിവരം അറിയിച്ച് മന്ത്രിയുടെ കാര്യാലയം ഇറക്കിയ പത്രക്കുറിപ്പ് പ്രസിദ്ധപ്പെടുത്തിയ പത്രങ്ങളില്‍ ഒന്നുമായി ചെന്നുകണ്ടപ്പോള്‍ ഭവനനിര്‍മാണത്തിനു സഹായം അനുവദിക്കാമെന്ന് കാക്കിക്ക് ടിഡിഒ ഉറപ്പുനല്‍കി. വീട് നിര്‍മാണത്തിനുള്ള ഉടമ്പടി എന്നു പറഞ്ഞ് മാര്‍ച്ച് നാലിന് 100രൂപയുടെ മുദ്രപ്പത്രത്തി ല്‍ ഒപ്പും വാങ്ങി. കാക്കി വിരലടയാളം പതിച്ച് ഒപ്പിട്ട മുദ്രക്കടലാസില്‍ ഒന്നും എഴുതിയിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കാര്യമാക്കേണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതത്രെ.

ഉടമ്പടി പത്രത്തില്‍ ഒപ്പിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും കാക്കിക്ക് വീടുപണിക്കുള്ള പണം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകരില്‍ ചിലര്‍ ഉപദേശിച്ചതനുസരിച്ച് ജൂണ്‍ ആറിന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇത് പരിഗണിച്ച കലക്ടര്‍, കാക്കിക്ക് വാസയോഗ്യമായ ഭവനം ലഭ്യമാക്കുന്നതിനു ആവശ്യമായ നടപടികള്‍ നിര്‍ദേശിച്ച് അതേമാസം 15ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ക്ക് കത്ത് നല്‍കി. ഇതിന്റെ പകര്‍പ്പ് ജൂണ്‍ ആദ്യവാരം കാക്കിക്കും ലഭിച്ചു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും കാക്കിക്ക് സഹായധനം ലഭിച്ചില്ല. ഇതേക്കുറിച്ച് തിരക്കുന്നതിനു ടി.ഡി.ഒയുടെ കാര്യാലയത്തില്‍ ചെല്ലുമ്പോഴൊക്കെ ഓരോ ന്യായം പറഞ്ഞ് ഉദ്യോഗസ്ഥര്‍ തന്നെയും കുടുംബാംഗങ്ങളെയും ഒഴിവാക്കുകയാണെന്ന് 60കാരിയായ കാക്കി പറയുന്നു.

പുതിയ വീടിനായി കെട്ടിയ തറയുടെ മൂലയില്‍ തട്ടിക്കൂട്ടിയ കൂരയിലാണ് രണ്ട് വര്‍ഷത്തിലധികമായി കാക്കിയുടെയും കുടുംബത്തിന്റെയും താമസം. പട്ടികവര്‍ഗ വികസനവകുപ്പിനുകീഴിലെ പ്രീ മെട്രിക് ഹോസ്റ്റലില്‍ പാചകക്കാരനായിരുന്നു കാക്കിയുടെ ഭര്‍ത്താവ് അനന്തന്‍. സമ്പാദ്യം ഒന്നും ഇല്ലാതിരുന്ന അനന്തന്‍ അഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. ഇതിനുശേഷം കിട്ടിത്തുടങ്ങിയ പെന്‍ഷന്‍ ഉപയോഗിച്ചാണ് കാക്കിയുടെ ഉപജീവനം. കാക്കിയും കുടുംബവും താമസിച്ചിരുന്ന വീട് കാലപ്പഴക്കംമൂലം നാലര വര്‍ഷം മുന്‍പാണ് നിലംപൊത്തിയത്. ഇതിനുപിന്നാലെ തുടങ്ങിയതാണ് പുതിയ വീടിനായുള്ള പ്രയത്‌നം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

പുതിയ വാര്‍ത്തകള്‍

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.