നെല്‍ക്കതിരിനെ ശ്രീഭഗവതിയായി സങ്കല്‍പ്പിച്ച് വീടിനകത്ത് പൂജിക്കുന്നതാണ് കതിരുപൂജ. കൃഷി ചെയ്ത് വന്നിരുന്നവീടുകളില്‍ കതിരുപൂജ നടത്തിവന്നിരുന്നു. ഇല്ലം നിറയോടനുബന്ധിച്ചാണ് ഈ ചടങ്ങ്. അരിച്ചാന്തുകൊണ്ട് അണിഞ്ഞ് കതിരുവയ്‌ക്കും. കതിരിനെ ആദ്യം കരിക്കിന്‍ വള്ളത്താല്‍ കഴുകി ശുദ്ധമാക്കും. മലര്‍, അവില്‍, പഴം, ഇളനീര്‍, വെല്ലം, ചുട്ടട, എന്നിവയാണ് നിവേദിക്കുക.
പുത്തന്‍ നെല്‍ക്കതിര്‍ പുരയില്‍ കയറ്റുന്ന മംഗളമായ ചടങ്ങാണ് കതിരുകയറ്റല്‍. നിറ എന്ന അനുഷ്ഠാനത്തിന് എല്ലാവിഭാഗക്കാരും നെല്‍ക്കതിര്‍ അകത്തുകയറ്റും. കൊയ്‌ത്തിന് ഏതാനുംദിവസം മുമ്പാണ് കതിരുകയറ്റല്‍.
















