ന്യൂദൽഹി: ആന്ധ്രാപ്രദേശിന് കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജ് അനുവദിച്ചു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതോടെ സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാനാണ് കേന്ദ്ര പാക്കേജ് അനുവദിക്കുന്നതെന്ന് ധനമന്ത്രി ജെയ്‌റ്റ്‌ലി പറഞ്ഞു.
ആന്ധ്രാപ്രദേശ് പുന:സംഘടനാ ബില്ലിലെ വ്യവസ്ഥകൾ കേന്ദ്രം പാലിക്കും. അഞ്ചുവർഷത്തേക്കാണ് കേന്ദ്ര സഹായം നൽകുകയെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. നികുതി ഇളവുകളും പ്രത്യേക സഹായവും കൂടാതെ പൊല്ലാവരം ജലസേചന പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കും. പ്രത്യേക പദവിക്ക് തുല്യമായ ആനുകൂല്യങ്ങളാണ് ആന്ധ്രാപ്രദേശിന് നൽകുന്നതെന്ന് ജെയ്‌റ്റ്‌ലി കൂട്ടിച്ചേർത്തു.
പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസ ചേരാനിരിക്കെയാണ് പ്രത്യേക പാക്കേജും സാമ്പത്തിക സഹായവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്.
















