ന്യൂദല്‍ഹി: ഭാരതത്തില്‍ ജീവിച്ചിരിക്കുന്നവരില്‍, ഏറ്റവും കൂടുതല്‍ ജനസമ്മിതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക്. കേന്ദ്ര പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് വാജ്‌പേയിയുടെ പേരാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വാജ്‌പേയി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെയാണ് എന്‍ഡിഎ സഖ്യത്തിന്റെ വളര്‍ച്ച ആരംഭിച്ചത്. 2004ല്‍ കോണ്‍ഗ്രസ് സഖ്യം വീണ്ടും അധികാരത്തിലെത്തിയതോടെയാണ് വാജ്‌പേയിക്കുള്ള ജനപിന്തുണ അല്പം കുറഞ്ഞു. 2014ല്‍ മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വാജ്‌പേയിയുടെ പ്രാധാന്യം വീണ്ടും വര്‍ധിച്ചു.
ഭാരതത്തിന്റെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായ വാജ്‌പേയിയുടെ പേരാണ് മോദി സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികള്‍ക്ക് നല്‍കിയിരിക്കുന്നത്.
















