മുംബൈ: പ്രണയാഭ്യര്‍ത്ഥന തള്ളിയ പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡൊഴിച്ച് കൊന്ന കേസില്‍ പ്രതി കൊലക്കുറ്റം ചെയ്തതായി മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതി അങ്കുര്‍ നാരായണനെതിരെ ലാല്‍ പന്‍വറിനുള്ള ശിക്ഷ സെഷന്‍സ് ജഡ്ജി എ. എസ്. ഷിന്‍ഡെ ഇന്ന് വിധിക്കും.
മൂന്നു വര്‍ഷം മുന്‍പാണ് 27 വയസുള്ള പന്‍വര്‍ ദല്‍ഹിയില്‍ നഴ്‌സായ പ്രീതി രതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രീതി( 23) ദിവസങ്ങള്‍ക്കുശേഷം മരണമടഞ്ഞു.
ദല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ 2013 മെയ് രണ്ടിനാണ് ബാന്ദ്രയില്‍ ട്രെയിന്‍ ഇറങ്ങിയ പ്രീതിയുടെ ദേഹത്ത് പന്‍വര്‍ ആസിഡ് ഒഴിച്ചത്. ജൂണ്‍ ഒന്നിന് മരിച്ചു.
















