ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്നലെയാണ് കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ദല്‍ഹിയില്‍ തിരിച്ചെത്തിയത്.
വിഘടനവാദി നേതാക്കള്‍ സര്‍വകക്ഷിസംഘത്തോട് നിസഹകരണ മനോഭാവമാണ് പുലര്‍ത്തിയത്.
വീട്ടു തടങ്കലില്‍ കഴിയുന്ന ഹുറിയത് നേതാവ് സയീദ് അലി ഷാ ഗീലാനിയെ കാണാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരദ് യാദവ്, സിപിഐ നേതാവ് ഡി. രാജ, ആര്‍ജെഡിയുടെ ജയ്‌പ്രകാശ് നാരായണ്‍, അസാദുദീന്‍ ഉവൈസി (ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്തിഹാദൂള്‍ മുസ്‌ലിം) എന്നിവര്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല.
















