ചേര്‍ത്തല: കാന്താരിയുടെ വിപണന സാധ്യത കണക്കിലെടുത്തു സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കൃഷിക്കു പ്രത്യേക വായ്‌പ പദ്ധതി നടപ്പാക്കുന്നു. ചേര്‍ത്തല തെക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്ക് പരിധിയിലുള്ള എല്ലാ വീടുകളിലും കാന്താരി കൃഷി നടപ്പാക്കുകയാണു ലക്ഷ്യം. കര്‍ഷകര്‍ക്കു വായ്‌പ നല്‍കി വ്യാവസായികാടിസ്ഥാനത്തില്‍ കാന്താരി കൃഷി നടത്തും.
ഒരേക്കറില്‍ 5,000 തൈ വരെ നടാനാകും. ഇതിന് അഞ്ചു ലക്ഷം രൂപ വരെയാണു വായ്‌പ നല്‍കുക. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാന്താരി ബാങ്ക് തന്നെ തിരിച്ചെടുക്കും. ഇത്തരത്തില്‍ ഉണക്കിയെടുക്കുന്ന മുളക് ചേര്‍ത്തല കേന്ദ്രീകരിച്ചുള്ള വനിതാ വ്യവസായ സംഘം വിലയ്‌ക്ക് എടുക്കുവാനും ധാരണയായിട്ടുണ്ട്. നിലവില്‍ കാന്താരി കിലോയ്‌ക്ക് ആയിരം മുതല്‍ 1,200 രൂപ വരെയാണു വില.
















